പ്രസംഗത്തിനിടെ നരേന്ദ്ര മോദി, രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ടെലിപ്രോംപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്രയധികം കള്ളങ്ങള്‍ താങ്ങാന്‍ ടെലിപ്രോംപ്റ്ററിന് പോലും കഴിഞ്ഞില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം നടന്ന ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിക്കിടെയായിരുന്നു ടെലിപ്രോംപ്റ്റര്‍ തകരാറിലായതോടെ മോദിയുടെ പ്രസംഗം അല്‍പനേരം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. മറ്റു ലോകനേതാക്കള്‍ ഉള്‍പ്പെടെ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. പ്രസംഗം തടസപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോദിക്കെതിരേയുള്ള രാഹുലിന്റെ പരാമര്‍ശം.
രാഹുലിന്റെ ട്വീറ്റിന് പിന്നാലെ മോദിയെ പരിഹസിച്ച് രാഹുല്‍ മുമ്പ് നടത്തിയ ഒരു പ്രതികരണവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ലെന്നും കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററില്‍ നോക്കി വായിക്കാന്‍ മാത്രമേ പ്രധാനമന്ത്രിക്ക് സാധിക്കുവെന്നും രാഹുല്‍ പറയുന്ന വീഡിയോയാണ് വൈറലായത്. രാഹുലിന്റെ ട്വീറ്റിന് താഴെ ചിലര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
Content Highlights: Even teleprompter could not take so many lies; Rahul Gandhi after PM Modi's Davos speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..