courtesy; ANI
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ സന്ദീപ് ദീക്ഷിത്ത്. പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇത്ര വലിയ ആഭ്യന്തര സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന കാര്യം ജനങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്ന് സന്ദീപ് ദീക്ഷിത്ത് കുറ്റപ്പെടുത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്നും സന്ദീപ് ദീക്ഷിത്ത് ആരോപണം ഉന്നയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിലേക്ക് വഴിവെച്ച സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും നമുക്ക് അറിയില്ല. ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ ഭാവിയില്‍ നമ്മുടെ സൈനികരെ എങ്ങനെ സംരക്ഷിക്കുമെന്നും സന്ദീപ് ദീക്ഷിത്ത് ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ വലിയ സുരക്ഷ വീഴ്ച ഇനി സംഭവിക്കാതിരിക്കാന്‍ യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും സന്ദീപ് ദീക്ഷിത്ത് വ്യക്തമാക്കി. പുല്‍വാമയ്ക്ക് സമാനമായ ഒരു ഭീകരാക്രമണം കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ രാജ്യം കണ്ടിട്ടില്ല. ഇതില്‍ ഒരു സമഗ്രഅന്വേഷണം ആവശ്യമായിരുന്നു. എന്നാല്‍ സര്‍ക്കാറില്‍നിന്ന് യാതൊരു അന്വേഷണവുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
content highlights; Even after a year, people don't know how huge internal security lapse took place: Sandeep Dikshit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..