ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: മറ്റൊരു അറിയിപ്പിന് കാത്തിരിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി


1 min read
Read later
Print
Share

ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് പുതിയ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് പി. ത്യാഗരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മദ്രാസ് ഹൈക്കോടതി| Photo: PTI

ചെന്നൈ: യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍നിന്ന് അറിയിപ്പിനായി കാത്തിരിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് തൊഴിലുടമയ്ക്കും പ്രോവിഡന്റ് ഫണ്ട് ഒര്‍ഗനൈസേഷനും ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് പുതിയ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് പി. ത്യാഗരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഹര്‍ജിയിലെ ആവശ്യമടക്കമുള്ള വിഷയങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തീര്‍പ്പാക്കുകയായിരുന്നു.

സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടും പി.എഫില്‍നിന്നുള്ള നിര്‍ദേശം ലഭിക്കാത്തതിനാല്‍ സംയുക്ത അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമകള്‍ മുന്നോട്ടുവരുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് പി.എഫ്. ഓഫീസില്‍നിന്ന് അറിയിപ്പിനായി കാത്തുനില്‍ക്കാതെ നടപടി ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിട്ടുണ്ടെന്ന് പി.എഫ്. അധികൃതര്‍ ഓര്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights: EPFO higher pension Madras High court

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented