ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ ഉറപ്പാക്കി സുപ്രീംകോടതി; ഓപ്ഷന്‍ നല്‍കാന്‍ നാലുമാസം അവസരം


ഷൈന്‍ മോഹന്‍

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരമുപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നടപടി. ജസ്റ്റിസ് അനിരുദ്ധ ബോസാണ് മുഖ്യവിധിയെഴുതിയത്. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എട്ടാഴ്ചയ്ക്കകം നടപടികള്‍ സ്വീകരിക്കണം.

സുപ്രീം കോടതി | ചിത്രം: മാതൃഭൂമി

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലുള്ളവര്‍ക്ക് യഥാര്‍ഥശമ്പളത്തെ അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അവസരമൊരുക്കി സുപ്രീംകോടതിയുടെ സുപ്രധാനവിധി. കേന്ദ്രസര്‍ക്കാരിന്റെ 2014-ലെ എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതി ശരിവെച്ചുകൊണ്ടുതന്നെ, അതിലെ ചില വ്യവസ്ഥകള്‍ ജീവനക്കാര്‍ക്ക് അനുകൂലമായി സുപ്രീംകോടതി ഇളവുചെയ്തു. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരമുപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നടപടി. ജസ്റ്റിസ് അനിരുദ്ധ ബോസാണ് മുഖ്യവിധിയെഴുതിയത്. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എട്ടാഴ്ചയ്ക്കകം നടപടികള്‍ സ്വീകരിക്കണം.

വിധികൊണ്ടുള്ള മെച്ചംശമ്പളം എത്ര ഉയര്‍ന്നതാണെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം (1250 രൂപ) മാത്രമേ പെന്‍ഷന്‍ സ്‌കീമിലേക്ക് പോയിരുന്നുള്ളൂ. അതിനാല്‍ അതനുസരിച്ചുള്ള കുറഞ്ഞ പെന്‍ഷനാണ് ലഭിച്ചിരുന്നത്. ഇനി യഥാര്‍ഥ ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇ.പി.എസിലേക്ക് വകമാറ്റി, അതിനെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ നേടാം.

നേട്ടം ആര്‍ക്കെല്ലാം

ഭേദഗതി വരുന്നതിനുമുമ്പുള്ള പദ്ധതിക്കായി ഓപ്ഷന്‍ നല്‍കാതെ കട്ട് ഓഫ് തീയതിയായ 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്ക് വിധിയുടെ ഗുണം ലഭിക്കില്ല. കാരണം അവര്‍ അംഗത്വം ഒഴിഞ്ഞതാണ്. ഭേദഗതിക്കുമുമ്പ് സര്‍വീസില്‍ ചേര്‍ന്ന് 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിക്കുകയോ ഇപ്പോഴും തുടരുകയോ ചെയ്യുന്നവര്‍ക്ക് വിധി ബാധകമാണ്. അതായത്, വിവിധ ഹൈക്കോടതി വിധികള്‍കൊണ്ടുണ്ടായ ആശയക്കുഴപ്പംകൊണ്ടും മറ്റും ഓപ്ഷന്‍ നല്‍കാന്‍ കഴിയാതിരുന്ന അര്‍ഹരായ മുഴുവന്‍ അംഗങ്ങള്‍ക്കും (2014 സെപ്റ്റംബര്‍ ഒന്നിന് സര്‍വീസിലുള്ള) ഇനി അതിന് അവസരമുണ്ട്.

സുപ്രീംകോടതി പറഞ്ഞ കാര്യങ്ങള്‍

2014 സെപ്റ്റംബര്‍ ഒന്നിന് നിലവില്‍വന്ന ഭേദഗതിപ്രകാരം, 15,000 രൂപയിലേറെ ശമ്പളമുള്ളവര്‍ക്ക് മുഴുവന്‍ തുകയുടെയും അടിസ്ഥാനത്തില്‍ ഇ.പി.എസിലേക്ക് ഫണ്ട് വകമാറ്റി ഉയര്‍ന്നപെന്‍ഷന് അര്‍ഹതനേടാന്‍ ആറുമാസത്തിനകം ഓപ്ഷന്‍ നല്‍കണമായിരുന്നു. നേരത്തേ 6500 രൂപയില്‍ കൂടുതലുള്ള തുകയ്ക്ക് വിഹിതമടച്ചിരുന്നവര്‍ക്കാണ് ഈ സമയപരിധിവെച്ചിരുന്നത്. അതിനാല്‍, പ്രസ്തുത സമയപരിധിക്കകം ഓപ്ഷന്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നേടാനായിരുന്നില്ല. എന്നാല്‍, വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധിപ്രകാരം അര്‍ഹരായ അംഗങ്ങള്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ നാലുമാസംകൂടി സമയം അനുവദിച്ചു. ഫലത്തില്‍, ഈ സമയപരിധി കാരണം അന്നവസാനിച്ച ആനുകൂല്യം സുപ്രീംകോടതി പുനരുജ്ജീവിപ്പിച്ചു.

ഇങ്ങനെ ഉയര്‍ന്ന ശമ്പളത്തെ അടിസ്ഥാനമാക്കാന്‍ ഓപ്ഷന്‍ നല്‍കുന്നവര്‍ 15,000 രൂപയില്‍ കൂടുതലുള്ള അവരുടെ ശമ്പളത്തിന്റെ 1.16 ശതമാനം വീതം പ്രതിമാസം അധികമായി പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കണമെന്ന 2014-ലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. 1952-ലെ പ്രധാനനിയമത്തിന് എതിരാണ് ഈ വ്യവസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍, വിധിയുടെ ഈ ഭാഗം ആറുമാസത്തേക്ക് നടപ്പാക്കില്ല. നിയമപരമായ മറ്റു മാര്‍ഗങ്ങളില്‍നിന്ന് ഫണ്ട് കണ്ടെത്താന്‍ അധികൃതര്‍ക്ക് സമയം നല്‍കുന്നതിനാണിത്.

സ്വന്തമായി പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുന്ന (എക്‌സംപ്റ്റഡ് ട്രസ്റ്റ്) സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കുള്ളതുപോലെ 2014-ലെ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കും.

പെന്‍ഷന്‍ കണക്കാക്കാന്‍ ആധാരമാക്കേണ്ടത് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളമായിരുന്നത് 2014-ല്‍ 60 മാസമാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു.


Content Highlights: EPF pension scheme Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented