ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച നിര്‍ദേശം കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയത്. സാമ്പത്തിക ക്രമക്കേടും വിദേശവിനിമയ ചട്ടലംഘനവും അടക്കമുള്ളവയാണ് അന്വേഷിക്കുന്നത്.
ഗുര്‍മീതിന്റെ സിനിമകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ലഭിച്ച വിദേശസംഭാവനകളെ കുറിച്ചും അന്വേഷിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടവില്‍ കഴിയുന്ന ഗുര്‍മീതിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..