ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വദ്രയുമായി അടുത്ത ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 

വെള്ളിയാഴ്ച റെയ്ഡ് നടന്നതായി വദ്രയുടെ അഭിഭാഷകന്‍ സുമന്‍ ജ്യോതി ഖൈതാന്‍ അറിയിച്ചു. ബിക്കാനീറില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നേരിടുന്നയാളാണ് വദ്ര. 

ഡല്‍ഹിയില്‍ മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്. വദ്രയുമായി അടുത്തബന്ധമുള്ളവരുടെയും ബിസിനസ് പങ്കാളികളുടെയും ഓഫീസുകളിലാണ് ഇ ഡി റെയ്ഡ് നടത്തിയതെന്നും സെര്‍ച്ച് വാറന്റ് പോലും കാണിക്കാതെയായിരുന്നു റെയ്ഡെന്നും ഖൈതാന്‍ ആരോപിച്ചു.

 content higlights: Enforcement directorate raids robert vadra's close assosiates