ന്യൂഡല്‍ഹി: രാജ് കുന്ദ്രയ്‌ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തേക്കും. കള്ളപ്പണം വെള്ളുപ്പിക്കല്‍ നിരോധന നിയമപ്രകാരവും ഫോറിന്‍ എക്സചേഞ്ച് മാനേജമെന്റ് നിയമ(ഫെമ)പ്രകാരമായിരിക്കും കേസെടുക്കുക. കേസിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം നടത്താനും സാധ്യതയുണ്ട്. 

കഴിഞ്ഞ ജൂലൈ 20-നാണ് പോണ്‍റാക്കറ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 

കുന്ദ്രയുടെ പോലീസ് കസ്റ്റഡി കാലാവധി ജൂലൈ 27 വരെ നീട്ടി. അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചതിനും അതിലെ അഭിനേതാക്കള്‍ക്ക് ബോളിവുഡില്‍ അവസരം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കിയെന്നുമാണ് കുന്ദ്രയ്ക്ക് എതിരേയുള്ള ആരോപണം. 

ഇവരുടെ ചിത്രങ്ങളില്‍ അഭിനയിച്ച സത്രീകള്‍ ഇത്തരത്തില്‍ പരാതി പോലീസിന് നല്‍കിയിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരും പരാതി നല്‍കിയത്.

 

 

Content Highlights:enforcement directorate may take case aganist rajkundra