റായ്പുര്‍: ഛത്തീസ്ഗഢിലെ കാങ്കറില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബി.എസ്.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്മാര്‍ക്ക് പരിക്കേറ്റു. 

വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് കാങ്കറിലെ പഖഞ്ചൂറില്‍ മാവോവാദികളും സുരക്ഷാസനേയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബി.എസ്.എഫ്. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. 114 ബറ്റാലിയനിലെ ബി.എസ്.എഫ്. ജവാന്മാരാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്.

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പ്രദേശം പൂര്‍ണമായും സൈനികവലയത്തിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: encounter with maoists in chattisgarh, four bsf jawans killed