കശ്മീരില്‍ ടെലിവിഷന്‍ താരത്തിന്റെ കൊലയാളികളെ ഏറ്റുമുട്ടലില്‍ വധിച്ചു


ജമ്മുവിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അംറീൻ ഭട്ടിന് ആദരാജ്ഞലികളർപ്പിക്കുന്ന കുട്ടികൾ |ഫോട്ടോ:PTI

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബുധനാഴ്ച കൊല്ലപ്പെട്ട ടെലിവിഷന്‍ താരം അംറീന്‍ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട രണ്ട് ലഷ്‌കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമയിലെ അവന്തിപോരയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ഷാഹിദ് മുഷ്താഖ്, ഫര്‍ഹാന്‍ ഹബീബ് എന്നിങ്ങനെ പേരുള്ള രണ്ടുപേരെയാണ് വധിച്ചത്. ഇരുവരും പുതുതായി തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതാണെന്നും അംറീന്‍ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു.

ഇവരില്‍ നിന്ന് ഒരു 01 എകെ 56 റൈഫിള്‍, ഒരു പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിനിടെ ശ്രീനഗറിലെ സോര്‍ മേഖലയില്‍ പോലീസുമായുള്ള രണ്ടാമത്തെ ഏറ്റുമുട്ടലില്‍ രണ്ടുതീവ്രവാദികള്‍ കൂടി മരിച്ചു.

ബുധനാഴ്ച ബുദ്ഗാം ജില്ലയിലെ ചദൂരയിലുള്ള വീട്ടിനുള്ളില്‍ അംറീന്‍ ഭട്ട് വെടിയേറ്റ് മരിക്കുകയും 10 വയസ്സുള്ള ബന്ധുവായ കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യൂട്യൂബറും ടെലിവിഷന്‍ താരവും കൂടിയായിരുന്നു അംറീന്‍ ഭട്ട്.

Content Highlights: encounter: Two LeT terrorists behind TV artist Amreen Bhat's murder killed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022

Most Commented