കശ്മീര്‍: ദക്ഷിണ കശ്മീരിലെ അനന്ത്പുര്‍, ഷോപിയാന്‍ ജില്ലകളിലെ മൂന്നിടങ്ങളില്‍ ഭീകരര്‍ക്കെതിരെ ശനിയാഴ്ച രാത്രിമുതല്‍ സൈന്യം നടത്തിവന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു. 13 ഭീകരവാദികളെ സൈന്യം വധിച്ചു. ഒരു ഭീകരനെ ജീവനോടെ പിടികൂടി.

ഷോപിയാനിലെ കച്ച്ദൂരയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. അരവിന്ദര്‍ കുമാര്‍, നിലേഷ് സിങ്, ഹേത്‌റാം എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിനിടെ നാല് സാധരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവിടെ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിനു സമീപമുണ്ടായ കല്ലേറില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് ദൗര്‍ഭാഗ്യകരമാണെന്ന് ജമ്മു കശ്മീര്‍ ഡി ജി പി എസ് പി വൈദ് പറഞ്ഞു.

അനന്ത്പുറിലും ഷോപിയാനിലെ രണ്ടിടങ്ങളിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചതോടെ ജമ്മു കശ്മീര്‍ പോലീസ്, സി ആര്‍ പി എഫ്, പട്ടാളം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ആക്രമണം നടത്തുകയായിരുന്നു.

content highlights: encounter in kashmir cocluded, three soldier's lost their lives