നഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ആറുഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.

സേന വധിച്ച ഭീകരന്മാരില്‍  നാലുപേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍പ്പെട്ടവരും രണ്ടുപേര്‍ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗങ്ങളുമാണ്. 

ഞായറാഴ്ച പുലര്‍ച്ചെയോടെ കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്.   പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്.

ഷോപ്പിയാനിലെ തന്നെ നദിഗാം ഗ്രാമത്തില്‍ നവംബര്‍ ഇരുപതിന് എറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് നാലു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

content highlights: encounter in kashmir