ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് വീരമൃത്യു. സുരക്ഷാസേന രണ്ട് ഭീകരവാദികളെ വധിച്ചു. 

ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നാണ് സൂചന. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുള്ളതായി  സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. 

തുടര്‍ന്ന് തിരച്ചില്‍ നടത്താനെത്തിയ സുരക്ഷാസേനയ്ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.പ്രദേശത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ഒരു ഭീകരവാദി കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്.

content highlights: encounter in jammu kashmir