ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ശനിയാഴ്ച അതിരാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സൈന്യത്തിന്റെ സുരക്ഷാ പോസ്റ്റ് അക്രമിക്കാനുള്ള ഭീകരവാദികളുടെ ശ്രമമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്തു. 
 
ഒരു ഭീകരവാദി കൊല്ലപ്പെട്ടതായും ചിലര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.