ജമ്മുവില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരവാദികളെ വധിച്ചു, ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു


വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.

സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു പിന്നാലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ സുരക്ഷ ശക്തമാക്കിയപ്പോൾ.| Photo: ANI

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു ഭീകരവാദികളെ സൈന്യം വധിച്ചു.

നഗ്രോതയിലെ ബന്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.

കശ്മീര്‍ താഴ്‌വരയിലേക്ക് ട്രക്കില്‍ പോവുകയായിരുന്ന ഭീകരവാദികളുടെ സംഘത്തെയാണ് സുരക്ഷാസേന തടഞ്ഞത്. തുടര്‍ന്ന് ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. ഇതിനു പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.

content highlights: encounter between terrorists and security force near toll plaza in jammu kashmir

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented