ശ്രീനഗര്‍: ഷോപ്പിയാനിലെ കുന്ദലന്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സി ആര്‍ പി എഫ് സൈനികര്‍ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

രണ്ടു ഭീകരവാദികള്‍ ഇതിനോടകം പിടിയിലായതായി സൂചനയുണ്ട്. പ്രദേശത്തെ ഒരുവീട്ടില്‍ 5-6 ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ വീടിന്റെ പരിസരത്തുനിന്ന് ആളുകളെ ഒളിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം പുല്‍വാമയിലെ ബാടഗുണ്ട് ഗ്രാമത്തില്‍ സി ആര്‍ പി എഫ് ക്യാമ്പിനു നേര്‍ക്ക് ഭീകരവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ലക്ഷ്യം തെറ്റി വീണതിനാല്‍ അപകടമുണ്ടായില്ല.

content highlights: Encounter between security force and terrorist in Kashmir