ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അവന്തിപോരയ്ക്കു സമീപം ബ്രോബന്ദിനയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 

പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. ഇതിനിടെ സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.

ഭീകരരുടെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇവരുടെ പേരും മറ്റു വിവരങ്ങളും സ്ഥിരീകരിച്ചിട്ടില്ല.

content highlights: encounter at pulwama