Photo: Mathrubhumi
പട്ന: ബിഹാറിലെ കോവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍ ഒരാള്‍ക്ക് ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നല്‍കുന്നതിന്റെ വീഡിയോ വൈറലായി. നിരുത്തരവാദപരമായി പെരുമാറിയ നഴ്സിനെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ചപ്രയിലാണ് സംഭവം.
മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. നഴ്സ് പുതിയ സിറിഞ്ച് എടുത്ത് വാക്സിന് നിറയ്ക്കാതെ ഒരാള്‍ക്ക് കുത്തിവെക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ പകര്‍ത്തിയ സുഹൃത്ത് പറഞ്ഞപ്പോഴാണ് ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ചാണ് തന്നെ കുത്തിവച്ചതെന്ന് അറിഞ്ഞതെന്ന് വാക്സിന് എടുക്കാനെത്തിയ യുവാവ് പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവ് വിവരം അറിഞ്ഞത്.
അതിനിടെ കുത്തിവെപ്പ് എടുക്കുമ്പോഴുള്ള യുവാവിന്റെ പ്രതികരണം വീഡിയോയില്‍ പകര്‍ത്താനാണ് ശ്രമിച്ചതെന്ന് സുഹൃത്ത് എന്‍ഡിടിവിയോട് പറഞ്ഞു. വൈകീട്ടോടെ വീഡിയോ കണ്ടപ്പോഴാണ് എന്തോ പ്രശ്നമുണ്ടെന്ന് മനസിലായത്. നഴ്സ് പ്ലാസ്റ്റിക് കവര്‍ പൊട്ടിച്ച് പുതിയ സിറിഞ്ച് പുറത്തെടുക്കുന്നതും വാക്സിന് നിറയ്ക്കാതെ സുഹൃത്തിന് കുത്തിവെപ്പ് നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടു. സംഭവം വാക്സിനേഷന് കേന്ദ്രത്തിലെ അധികൃതരെ അറിയിച്ചുവെന്നും വിഷയം പരിശോധിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയെന്നും യുവാക്കള്‍ പറയുന്നു.
ബിഹാറില്‍ 18 - 44 പ്രായപരിധിയിലുള്ള പത്ത് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് വാക്സിന് കുത്തിവച്ചു കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Empty syringe used to vaccinate vaccinate man in Bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..