ബാങ്കുദ്യോഗസ്ഥനും ഭാര്യയുംനടത്തിയത് കോടികളുടെ തട്ടിപ്പ്; ഇര ലോക്‌സഭയിലെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍


പ്രതീകാത്മക ചിത്രം

ചണ്ഡീ​ഗഢ്: ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് തന്റെ പക്കൽനിന്ന് കോടികൾ തട്ടിയെടുത്തുവെന്ന പരാതിയുമായി ലോക്‌സഭയിലെ സെക്യൂരിറ്റി വിഭാഗം മുന്‍ ഉദ്യോഗസ്ഥന്‍. ലോക്‌സഭ സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി.എല്‍. അഹൂജയാണ് പോലീസിൽ പരാതി നൽകിയത്. മ്യൂച്വല്‍ ഫണ്ടുകളിലും ഷെയറുകളിലും നിക്ഷേപം നടത്തിയെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ ഇദ്ദേഹം ആരോപിച്ചു. ഹരിയാണയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം.

ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥനായ അഭിഷേക് മഹേശ്വരിയും അദ്ദേഹത്തിന്റെ ഭാര്യ അർച്ചനയും ചേര്‍ന്നാണ് തട്ടിപ്പിനിരയാക്കിയതെന്നാണ് 83-കാരനായ അഹൂജയുടെ പരാതി. 2013-ല്‍ ഐ.സി.ഐ.സി.ഐ. ബാങ്കില്‍ ജോലിചെയ്യുന്ന കാലം മുതൽ അഭിഷേക് മഹേശ്വരിയെ അറിയാമെന്നും അഹൂജ വ്യക്തമാക്കി. പണം ബാങ്കില്‍ സൂക്ഷിക്കുന്നതിനു പകരം മ്യൂച്വല്‍ ഫണ്ടായി നിക്ഷേപിക്കാന്‍ അഭിഷേക് ഉപദേശിച്ചതായും ഇതനുസരിച്ച് 2018-ല്‍ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ചെക്കുകള്‍ അഭിഷേകിന് കൈമാറിയതായും അഹൂജ പറഞ്ഞു. കൂടാതെ വിപ്രോയുടെ ഷെയറില്‍ നിക്ഷേപിക്കാന്‍ 2019 മാര്‍ച്ചില്‍ 30 ലക്ഷത്തിന്റെ മറ്റൊരു ചെക്കും അഭിഷേകിനെ ഏൽപിച്ചതായും അഹൂജ കൂട്ടിച്ചേർത്തു.യു.എസില്‍ താമസിക്കുന്ന അഹുജയുടെ മകന്‍ നിക്ഷേപങ്ങളെ കുറിച്ച് പലതവണ അന്വേഷിച്ചെങ്കിലും അഭിഷേകിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയുണ്ടായില്ല. അന്വേഷണം തുടര്‍ന്നതോടെ അഭിഷേക് വ്യാജരേഖകള്‍ അഹൂജയുടെ മകന് കൈമാറി. തുടര്‍ന്ന് 2021-ല്‍ കോവിഡ് കാലത്ത് ഇദ്ദേഹം നാട്ടില്‍ വന്നപ്പോൾ ഇതിനെക്കുറിച്ച് കൃത്യമായി അന്വേഷിച്ചു. ഇതോടെയാണ് അഭിഷേക് ഭാര്യയുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്ന കാര്യം വ്യക്തമായത്. അഹൂജയുടെ ഫോണിൽ നിന്ന് ഒ.ടി.പി. നമ്പര്‍ കരസ്ഥമാക്കി അഹൂജയുടെ അറിവോ അനുമതിയോ കൂടാതെ ബാങ്ക് അക്കൗണ്ടിൽ നിയന്ത്രണം നേടിയെടുക്കുകയും ചെയ്തതോടെയാണ് അഹൂജ പരാതി നൽകിയത്.

സംഭവത്തില്‍ അഭിഷേകിനെതിരേ ഐപിസിയുടെ അനുബന്ധവകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായും കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. ആക്സിസ് ബാങ്കിൽ നിന്ന് അഭിഷേകിനെ കുറിച്ചുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

Content Highlights: Employee At Top Bank, Wife Duped Ex Senior Lok Sabha Official Of Crores


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented