മുംബൈ:  രാജ്യത്ത്  അടിയന്തരാവസ്ഥക്കാലം അടുത്തിരിക്കുകയാണെന്ന് ശിവസേനാനേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ഭരണത്തില്‍ ബിജെപി യുടെ കൂട്ടാളിയാണെങ്കിലും ഇരു കക്ഷികള്‍ക്കുമിടയില്‍ പലവിഷയങ്ങളിലും വാക്‌പോര് രൂക്ഷമാണ്. ആസന്നമായ അടിയന്തരാവസ്ഥയെ കുറിച്ച് മൗനം പാലിക്കുന്നത് ശരിയാണോയെന്ന് താക്കറെ ചോദിച്ചു. 

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് രാമക്ഷേത്ര വിഷയം ഇപ്പോള്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്നതെന്നും മുമ്പും തിരഞ്ഞെടുപ്പുകാലത്ത് ബാബറി മസ്ജിദ് തകര്‍ത്ത കേസ് ഇതേരീതിയില്‍ ഉപയോഗപ്പെടുത്താന്‍ ബിജെപി ശ്രമിച്ചതായും താക്കറെ പറഞ്ഞു. 

നവംബര്‍ 25 ന് അയോധ്യ സന്ദര്‍ശിക്കുമെന്നും എന്നാല്‍ അവിടെ റാലി നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും താക്കറെ അറിയിച്ചു. വിശ്വഹിന്ദുപരിഷത്തിനോട് തനിക്ക് പ്രത്യേകിച്ചൊന്നും അറിയിക്കാനില്ലെന്നും താക്കറെ പറഞ്ഞു. നവംബര്‍ 25 ന് അയോധ്യയില്‍ റാലി നടത്തുമെന്ന് നവംബര്‍ പത്തിന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു.

Content Highlights: Emergency Quietly Approaching,  Uddhav Thackeray, ShivSena, BJP, VHP