48 മണിക്കൂറില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ അടിയന്തരമായി ഇറക്കിയത് മൂന്ന് വിമാനങ്ങള്‍


കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലാണ് ഇറക്കിയത്

പ്രതീകാത്മക ചിത്രം | AFP

ന്യൂഡല്‍ഹി: സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ അടിയന്തരമായി ഇറങ്ങി. കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇവ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു.

എയര്‍ അറേബ്യയുടെ ഷാര്‍ജ-കൊച്ചിന്‍ വിമാനം ഹൈഡ്രോളിക് തകരാര്‍ കാരണമാണ് ഇറക്കിയത്. ആഡിസ് അബാബയില്‍നിന്ന് ബാങ്കോക്കിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം കൊല്‍ക്കത്തയിലും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ചെന്നൈയിലും ഇറക്കി. മൂന്നുസംഭവത്തിലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ജി.സി.എ. അറിയിച്ചു.

അതിനിടെ ഷാര്‍ജയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് വഴിതിരിച്ച് പാകിസ്താനിലെ കറാച്ചിയിലും ഞായറാഴ്ച രാവിലെ അടിയന്തരമായി ഇറക്കി. മറ്റൊരു വിമാനം അയച്ച് യാത്രക്കാരെ ഹൈദരാബാദില്‍ എത്തിച്ചു.

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കോക്പിറ്റില്‍ പക്ഷി

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍-കൊച്ചി വിമാനത്തിന്റെ കോക്പിറ്റില്‍ െവള്ളിയാഴ്ച ജീവനുള്ള പക്ഷിയെ കണ്ടെത്തിയതായി ഡി.ജി.സി.എ. ഞായറാഴ്ച അറിയിച്ചു. വിമാനം 37,000 അടി ഉയരത്തിലെത്തിയപ്പോഴാണ് സഹപൈലറ്റിന്റെ വശത്തുള്ള ചെറിയ അറയില്‍ പക്ഷിയെ കണ്ടത്. വിമാനം സുരക്ഷിതമായി കൊച്ചിയിലിറങ്ങി. സംഭവത്തെക്കുറിച്ച് ഡി.ജി.സി.എ. അന്വേഷിക്കുകയാണ്.

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്-ദുബായ് വിമാനത്തിന്റെ കാബിനില്‍ ശനിയാഴ്ച ആകാശത്തുവെച്ച് കരിഞ്ഞമണം നിറഞ്ഞു. ഇതേത്തുടര്‍ന്ന് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. രണ്ടുസംഭവത്തെക്കുറിച്ചും എയര്‍ഇന്ത്യ പ്രതികരിച്ചില്ല. സംഭവങ്ങളെത്തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡി.ജി.സി.എ. ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചു. വിശദറിപ്പോര്‍ട്ടുതേടിയ മന്ത്രി യാത്രക്കാരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പുനല്‍കി.

Content Highlights: Emergency landing international flights Indian airports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented