മൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു ആനയുടെ വെള്ളം കുടിയുടെ ദൃശ്യങ്ങള്‍. വൈറലാവാന്‍ എന്താണ് ഇത്രയെന്ന് കരുതാന്‍ വരട്ടേ, ഹാന്‍ഡ് പമ്പ് പൈപ്പില്‍ നിന്ന് സ്വന്തമായി വെള്ളം പമ്പ് ചെയ്ത് കുടിക്കുകയാണ് ഈ വിരുതന്‍. പൈപ്പിനൊപ്പം സ്ഥാപിച്ച പമ്പ് പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ കേന്ദ്രജലശക്തി മന്ത്രാലയമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. 

തറയിലേക്ക്‌ തുമ്പിക്കൈ കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം വെള്ളം കോരികുടിക്കുന്നതാണ് ആനയുടെ ദൃശ്യങ്ങള്‍. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് ഇവയെന്ന് വ്യക്തമല്ല. 

ജലം സംരക്ഷിക്കേണ്ട പ്രാധാന്യം എന്താണെന്ന് ആനയ്ക്ക് പോലും മനസ്സിലായി. എന്നിട്ടും എന്തുകൊണ്ട് മനുഷ്യര്‍ ഇപ്പോഴും ഈ അമൂല്യവസ്തുവിനെ പാഴാക്കുന്നു. നമുക്ക് ഈ ആനയില്‍ നിന്ന് പഠിക്കാം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രാലയം കുറിച്ചിരിക്കുന്നത്. 

പുഴയോ കുളമോ പോലുള്ള പ്രകൃതിദത്ത ഉറവിടം കണ്ടെത്താത്തനിലാവാം ആന വെള്ളം തേടിയെത്തി പൈപ്പ് പമ്പ് ചെയ്ത് കുടിക്കുന്നത്. ഇത്‌ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടതിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന പ്രതികണങ്ങളില്‍ ഒന്ന്. ഇതുവരെ കാല്‍ ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്.