Ramesh Pandey iFS| Twitter
റാഞ്ചി: കിണറ്റില്‍ വീണ ആനക്കുട്ടിയെ ആര്‍ക്കമിഡീസ് സിദ്ധാന്തം ഉപയോഗിച്ച് രക്ഷപ്പെടുത്തി ഉദ്യോഗസ്ഥര്‍. ജാര്‍ഖണ്ഡിലെ ഗുമ്ലയിലാണ് കഴിഞ്ഞ ദിവസം കിണറ്റിനുള്ളില്‍ ആനക്കുട്ടി അബദ്ധത്തില്‍ പെട്ടുപോയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്ന് ആനക്കുട്ടിയെ കരയ്‌ക്കെത്തിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ആര്‍ക്കമിഡീസ് സിദ്ധാന്തം പ്രയോഗിച്ചുള്ള പരീക്ഷണം നടത്തിയത്.
ജലം നിറച്ച പാത്രത്തില്‍ വീഴുന്ന വസ്തുവിന്റെ ഭാരത്തിന് തുല്യ അളവായിരിക്കും പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് എന്നതാണ് ആര്‍ക്കമിഡീസ് സിന്താദ്ധം. ഇതുപ്രകാരം കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്യാനാരംഭിച്ചു. കിണറ്റില്‍ നിന്ന് വെള്ളം ഉയര്‍ന്നു വന്നതോടെ ആനക്കുട്ടിയും വെള്ളത്തോടൊപ്പം മുകളിലേക്ക് എത്തിയതോടെ രക്ഷപ്പെടുത്തുകയായിരുന്നു.
ആനക്കുട്ടിയെ രക്ഷപ്പെടുത്തിയ ഉദ്യോസ്ഥരെ ഇന്ത്യന്‍ വനം വകുപ്പ് ഉദ്യോസസ്ഥന്‍ രമേഷ് പാണ്ഡെ അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ രമേഷ് പാണ്ഡെ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
Content Highlights: elephant calf rescued from well using Archimedes principle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..