ന്യൂഡല്‍ഹി: മഹാരാഷ്ട്രാ, ഹരിയാണാ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന് ഇന്നുച്ചയോടെ പ്രഖ്യാപിക്കും. ശനിയാഴ്ച പന്ത്രണ്ടുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ച് മണ്ഡലങ്ങളുടെ കാര്യവും ഈ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
മഹാരാഷ്ട്രാ, ഹരിയാണാ, ജാര്‍ഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് ഇനി ഈ വര്‍ഷം നടക്കാനുള്ളത്. എന്നാല്‍ ജാര്‍ഖണ്ഡ് നിയമസഭ നവംബറിലാണ് കാലാവധി പൂര്‍ത്തിയാക്കുന്നത് എന്നതുകൊണ്ടും സുരക്ഷാ കാരണങ്ങല്‍ മുന്‍നിര്‍ത്തിയും ഇവിടുത്തെ തിരഞ്ഞെടുപ്പ് തിയതി മറ്റൊരു അവസരത്തിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന.
content highlights: electon commission to announce dates for maharashtra and hariyana legislative assembly polls
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..