പ്രശാന്ത് കിഷോർ, സോണിയ രാഹുൽ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: പുനരുജ്ജീവനത്തിനായി കോണ്‍ഗ്രസ് അടുത്തിടെ നടത്തിയ ചിന്തന്‍ ശിബിരം സംബന്ധിച്ച് പ്രതികരണവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അര്‍ത്ഥവത്തായ എന്തെങ്കിലും നേടുന്നതില്‍ ചിന്തന്‍ ശിബിരം പൂര്‍ണ്ണ പരാജയമാണെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുനരുജ്ജീവനത്തിനായി നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ സമീപിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തില്‍ ചര്‍ച്ച വഴിപിരിയുകയായിരുന്നു.
രാജസ്ഥാനിലെ ഉദയ്പുരിലാണ് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം നടന്നത്. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ച് തന്നോട് പ്രതികരണം തേടുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
'തന്റെ അഭിപ്രായത്തില്‍, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പരാജയം വരെയെങ്കിലും നിലവിലെ സ്ഥിതി നീട്ടികൊണ്ട് പോകുകയും കോണ്‍ഗ്രസ് നേതൃത്വത്തിന് കുറച്ച് സമയം ലഭിക്കുകയും ചെയ്യുമെന്നല്ലാതെ അര്‍ത്ഥവത്തായ ഒന്നും നേടുന്നതില്‍ ചിന്തന്‍ ശിബിരം പരാജയമാണ്' പ്രശാന്ത് കിഷോര്‍ കുറിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..