ബി.ജെ.പിയുടെ സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍


ബിജെപി പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ | ഫോട്ടോ: എഎൻഐ

ന്യുഡല്‍ഹി: ബിഹാറില്‍ സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബി.ജെ.പി സൗജന്യ വാക്‌സിന്‍ വാഗ്ദാനം ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

വിഷയത്തില്‍ തിരഞ്ഞെടുപ്പ് ചട്ടത്തിലെ ഒരു വ്യവസ്ഥയുടെയും ലംഘനമുണ്ടായിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ബി.ജെ.പി.യുടെ വാക്‌സിന്‍ വാഗ്ദാനം വിവേചനപരവും അധികാര ദുര്‍വിനിയോഗമാണെന്നും കാണിച്ച് ആക്ടിവിസ്റ്റ് സതേക് ഗോഖലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

പൗരന്‍മാര്‍ക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ രൂപപ്പെടുത്തണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രകടന പത്രികയില്‍ ഇത്തരമൊരു ക്ഷേമകാര്യം വാഗ്ദാനം ചെയ്തതില്‍ തെറ്റില്ല. അതേസമയം നിറവേറ്റാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാന്‍ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ബിജെപിയുടെ സൗജന്യ വാക്‌സിന്‍ വാഗ്ദാനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിശദീകരണം നല്‍കിയത്.

content highlights: Election Commission Says BJP's Free Covid Vaccine Promise Not A Poll Code Violation. Explains Why


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented