പ്രതീകാത്മകചിത്രം | PTI
ന്യൂഡല്‍ഹി: ഇരുപതിനായിരം രൂപയില്‍ താഴെയുള്ള സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. ഒരേ ദാതാവില്‍നിന്ന് ഒരുവര്‍ഷം ഒന്നിലധികം ചെറിയ സംഭാവനകള്‍ സ്വീകരിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും തുക വെളിപ്പെടുത്തണമെന്നും കേന്ദ്ര നിയമമന്ത്രാലയത്തിനു നല്‍കിയ ശുപാര്‍ശയില്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവര്‍ ശുപാര്‍ശ നിയമമന്ത്രാലയത്തിനു കൈമാറി. 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകളെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കമ്മിഷനു കണക്കുകള്‍ നല്‍കണമെന്നാണ് നിലവിലുള്ള ചട്ടം. ഇതിനുതാഴെയുള്ള വ്യക്തിഗത സംഭാവനകള്‍ വെളിപ്പെടുത്തേണ്ടതില്ല.
ഈ വ്യവസ്ഥയാണ് ഭേദഗതിചെയ്യുന്നത്. സ്ഥാനാര്‍ഥികള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് നിരുത്സാഹപ്പെടുത്തണം, രണ്ടുസീറ്റില്‍ മത്സരിച്ച് രണ്ടിലും വിജയിക്കുന്നവര്‍ക്ക് പിഴചുമത്തണം തുടങ്ങിയ ശുപാര്‍ശകളും അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ചിരുന്നു.
Content Highlights: election commission donation disclosure
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..