വാടകക്കാരിയുമായുള്ള തര്‍ക്കം കഴിഞ്ഞു, കോണിപ്പടിയിലെ താമസം മതിയാക്കി ഉടമ ഫ്ലാറ്റിലേക്ക്


കരാര്‍ കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീട് ഒഴിയാത്തതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥര്‍ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നത്.

വീടിൻറെ കോണിപ്പടിയിൽ ഇരിക്കുന്ന വീട്ടുടമസ്ഥർ

നോയിഡ: വാടകക്കാരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ചയോളം വീടിന് പുറത്തെ കോണിപ്പടികള്‍ക്കടിയില്‍ താമസിച്ച വീട്ടുടമസ്ഥര്‍ക്ക് ഒടുവില്‍ സ്വന്തം വീട്ടിലേക്ക് കയറാന്‍ വഴിയൊരുങ്ങുന്നു. ഒരാഴ്ചയോളം നീണ്ട തര്‍ക്കങ്ങള്‍ക്കും ആശങ്കയ്ക്കുമാണ് ഇതോടെ അവസാനമായത്.

ഗ്രേറ്റര്‍ നോയിഡ സെക്ടര്‍ 16ബിയിലുള്ള ഫ്‌ളാറ്റിന്റെ ഉടമസ്ഥരാണ് സുനില്‍ കുമാര്‍, രാഖി ഗുപ്ത ദമ്പതികള്‍. പതിനഞ്ചാം നിലയിലുള്ള ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീട് ഒഴിയാത്തതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥര്‍ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നത്. ജൂണില്‍ വീടൊഴിയണമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ നിരവധി തവണ വാടകക്കാരിക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ അവര്‍ മെസേജിനോട് ആദ്യം പ്രതികരിച്ചില്ല. പിന്നീട് ഒഴിയാമെന്ന് സമ്മതിച്ചു. ഇതുപ്രകാരമാണ് മുംബൈയില്‍ നിന്ന് ദമ്പതികള്‍ ഗ്രേറ്റര്‍ നോയിഡയിലെത്തിയത്. എന്നാല്‍ ഉടമസ്ഥര്‍ എത്തിയതോടെ വാടകക്കാരിയുടെ മട്ട് മാറുകയായിരുന്നു.

ഉടമസ്ഥര്‍ എത്തിയപ്പോള്‍ വീടൊഴിയാന്‍ വാടകക്കാരിയായ സ്ത്രീ സമ്മതിച്ചില്ല. തര്‍ക്കങ്ങള്‍ ഏറെ നടന്നെങ്കിലും വീടൊഴിയാന്‍ കഴിയില്ലെന്നായിരുന്നു വാടകക്കാരിയുടെ നിലപാട്. ഇതോടെയാണ് ഉടമസ്ഥര്‍ പുറത്തെ കോണിപ്പടിയില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. ഏറെ ശ്രമിച്ചെങ്കിലും വാടകക്കാരി നിലപാട് മാറ്റാത്തതിനെ തുടര്‍ന്ന് ഉടമസ്ഥര്‍ പോലീസിനേയും കോടതിയേയും സമീപിക്കുകയായിരുന്നു. ഇതോടെ വീടൊഴിയാമെന്ന് വാടകക്കാരി സമ്മതിച്ചു.

വീടൊഴിഞ്ഞെങ്കിലും ഇവരുടെ സാധനങ്ങള്‍ ഫ്‌ലാറ്റിനുള്ളില്‍ തന്നെയാണുള്ളത്. ഇത് മാറ്റാന്‍ സമയം വേണമെന്നാണ് വാടകക്കാരിയുടെ ആവശ്യം. തന്റെ ദുരിതം പറഞ്ഞ് സുനില്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകള്‍ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.

Content Highlights: Elderly Couple, Forced To Live On Stairs After Fight With Tenant, Finally Enter Noida Flat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented