Photo: ANI
പട്‌ന (ബിഹാര്‍): സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പണം സ്വരൂപിക്കാന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബിഹാറിലെ സമസ്തിപുര്‍ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി 50,000 രൂപ സര്‍ദാര്‍ ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു.
"കുറച്ചുനാളുകള്‍ക്ക് മുമ്പ് ഞങ്ങളുടെ മകനെ കാണാതിയിരുന്നു. സമസ്തിപുറിലെ സര്‍ദാര്‍ ആശുപത്രിയില്‍ മകന്റെ മൃതദേഹമുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വിളിയെത്തി. മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ജീവനക്കാരന്‍ 50,000 രൂപയാണ് ആവശ്യപ്പെട്ടത്. ഞങ്ങള്‍ പാവപ്പെട്ടവരാണ്, ഞങ്ങള്‍ എങ്ങനെ അത്രയും പണം നല്‍കും", - മരിച്ച യുവാവിന്റെ പിതാവ് മഹേഷ് ഠാക്കൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിവില്‍ സര്‍ജന്‍ ഡോ. എസ്.കെ. ചൗധരി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതേ വിടില്ലെന്നും കര്‍ശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആശുപത്രിയിലെ ജീവനക്കാരിലധികവും കരാര്‍ ജീവനക്കാരാണെന്നും ഇവര്‍ക്ക് പലപ്പോഴും ശമ്പളം ലഭിക്കാറില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരില്‍ പലരും രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുന്നത് പതിവാണെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Elderly Couple Begs to Collect Rs 50,000 'Bribe' for Hospital Employee to Get Son's Body


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..