ഉദ്ധവ് വെല്ലുവിളിച്ചു; 'ശിവസൈനിക'നെ മുഖ്യമന്ത്രിയാക്കി ബിജെപി; ഫഡ്‌നവിസിന്റെ ത്യാഗം ലക്ഷ്യംകാണുമോ?


ഉദ്ധവ് താക്കറെ, ഫ്ഡ്‌നവിസ് |ഫോട്ടോ:PTI

മുംബൈ:'ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയാകും, ഞാന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ല' മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിന് അപ്രതീക്ഷിത ക്ലൈമാക്‌സ് നല്‍കി കൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. അവിടെയും തീര്‍ന്നില്ല നാടകീയത. ഷിന്ദേയ്ക്കായി മുഖ്യമന്ത്രി പദം ത്യാഗം ചെയ്ത് മാറിനില്‍ക്കാന്‍ തീരുമാനിച്ച ഫ്ഡനവിസ് ഉപമുഖ്യമന്ത്രിയാകുമെന്ന് തൊട്ടുപിന്നാലെ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ പ്രഖ്യാപിക്കുന്നു. പിന്നാലെ അമിത് ഷായും അതാവര്‍ത്തിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞത് വിഴുങ്ങി ഫഡ്‌നവിസ് ഷിന്ദേയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

രണ്ടാഴ്ചത്തോളമായി തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തില്‍ ഏക്‌നാഥ് ഷിന്ദേ പ്രധാന കഥാപാത്രമായിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ചിരുന്നില്ല. രണ്ടര വര്‍ഷം മുമ്പ് മുഖ്യമന്ത്രിപദം പങ്കിടുന്നതിനെ ചൊല്ലിയാണ് ബിജെപി-ശിവസേന സഖ്യം തകര്‍ന്നത്. അന്ന് ഉദ്ധവ് താക്കറെയുമായി അധികാരം പങ്കിടാന്‍ തയ്യാറാകാതിരുന്ന ഫഡ്‌നവിസ് ഇപ്പോള്‍ ഷിന്ദേയ്ക്കായി സ്ഥാനം ത്യാഗം ചെയ്തതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പലതാണ്.

ഷിന്ദേയെ മുഖ്യമന്ത്രിയാക്കിയത് ഉദ്ധവ് താക്കറെയ്ക്ക് ഒരു മോശം വാര്‍ത്തയാണെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍റന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടത്. ഇതിനോടകം ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്ദേ ക്യാമ്പിലാണ്. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുക എന്നതാണ് താക്കറെയുടെ പ്രധാന വെല്ലുവിളി. ഷിന്ദേയെ മുഖ്യമന്ത്രിയാക്കി ബിജെപി നടത്തിയ ഈ നീക്കം താക്കറെ കുടുംബത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നുറപ്പാണെന്ന് ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ പറയുന്നു.

വിമതരെ അനുയയിപ്പിക്കാനുള്ള അവസാന ശ്രമവും പാളിയതോടെ ഉദ്ധവ് താക്കറെ വികാരാധീനനായി ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'വിമത എംഎല്‍എമാരില്‍ ആരെങ്കിലും ഒരാള്‍ തന്റെ അടുത്ത് വരികയോ പ്രസ്തവാന നടത്തുകയോ ചെയ്ത് ഞാന്‍ മുഖ്യമന്ത്രിയായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാല്‍ താന്‍ രാജിവെക്കാന്‍ തയ്യാറാണ്. എന്നാല്‍ അടുത്ത മുഖ്യമന്ത്രി ഒരു ശിവസൈനികന്‍ ആയിരിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് പറയാന്‍ കഴിയുമോ..?' വികാരാധീനനായി വെല്ലുവിളി രൂപേണെ ഉദ്ധവ് പറയുകയുണ്ടായി.

അതിനാണിപ്പോള്‍ ബിജെപിയും ഷിന്ദേയും മറുപടി നല്‍കിയിരിക്കുന്നത്. ബിജെപിക്ക് കൂടുതല്‍ കൂടുതല്‍ എംഎല്‍എമാരുണ്ട്. അവര്‍ക്ക് മുഖ്യമന്ത്രിക്കസേര അവകാശപ്പെട്ടതായിരുന്നു, പക്ഷേ മഹാമനസ്‌കത കാണിച്ച് അവര്‍ ബാലാസാഹേബ് താക്കറെയുടെ ഒരു ശിവസൈനികനെ തിരഞ്ഞെടുത്തു' തന്നെ മുഖ്യമന്ത്രിയായി ഫഡ്‌നവിസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉദ്ധവിന് മറുപടിയായി ഷിന്ദേ പറയുകയുണ്ടായി.

ശിവസേനയുടെ ഭാവി

ഹിന്ദുത്വ വോട്ട്ബാങ്കുള്ള മറ്റൊരു പാര്‍ട്ടിയെ വളരാന്‍ ബിജെപി അനുവദിക്കില്ലെന്നും തങ്ങളെ തകര്‍ക്കാനാണ് അവരെ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നുമാണ് ഉദ്ധവ് താക്കറെ പക്ഷം ആരോപിക്കുന്നത്. അവഗണന മാത്രമാണ് ബിജെപിയില്‍ നിന്ന് ലഭിച്ചിട്ടുള്ളതെന്നും അവര്‍ പറയുന്നു. ഈ ആരോപണത്തിന് തടയിടുക എന്ന ലക്ഷ്യംകൂടി ഷിന്ദേയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ബിജെപിക്കുണ്ട്.

തങ്ങളാണ് യഥാര്‍ത്ഥ ശിവസൈനികരെന്ന് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അവകാശവാദം ഉന്നയിക്കുന്നതാണ് താക്കറെ പക്ഷത്തിന് ഏറെ പ്രതിസന്ധിയിലാക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാരുടേയും എംപിമാരുടേയും പിന്തുണ വിമതര്‍ക്കാണെന്നത് പാര്‍ട്ടിയുടെ ചിഹ്നവും ഔദ്യോഗിക അടയാളങ്ങളും താക്കറെയ്ക്ക് നഷ്ടമാകുന്നതിലേക്ക് എത്തിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ശിവസേനയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ നടപടിക്കെതിരെ ഷിന്ദേ നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമസഭയില്‍ എംഎല്‍എമാര്‍ രണ്ടുപക്ഷത്തായി നില്‍ക്കുമ്പോള്‍ വിപ്പ് വിതരണവും ലംഘനങ്ങളും ഭാവിയില്‍ ശിവസേനയെ വലിയ നിയമപോരാട്ടങ്ങളിലേക്ക് എത്തിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഹീറോ ഫഡ്‌നവിസ് തന്നെ

കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മുഖ്യപങ്കുവഹിച്ചതിലും ഇപ്പോള്‍ മുഖ്യമന്ത്രി പദം ഷിന്ദേയ്ക്കായി ത്യാഗം ചെയ്തതിലൂടെയും ബിജെപിക്കുള്ളില്‍ ഫ്ഡനവിസിന്റെ സ്വീകര്യത ഉയര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് മാറി നിന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ അദ്ദേഹം ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തിരിക്കുകയാണ്.
ശിവസൈനികരുടെ കമാന്‍ഡര്‍, മറാത്താ സിംഹം; സ്‌ക്രീനില്‍ 'താക്കറെ' പറയുന്നത് | Thackeray

Content Highlights: Eknath Shinde-Uddhav Thackeray-Devendra Fadnavis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented