ശിവസേനയുടെ നേതൃത്വം തനിക്കെന്ന് ഷിന്ദെ; പിന്തുണയുമായി ഗവര്‍ണര്‍ക്ക് 34 എംഎല്‍എമാരുടെ കത്ത്‌


മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നാല് എംഎൽഎമാരുമായി ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. ഷിന്ദെയ്ക്കൊപ്പമുള്ള വിമത എംഎൽഎമാരെ താമസിപ്പിച്ചിടത്തേക്കാണ് ഇവർ പോകുന്നതെന്നാണ് വിവരം.

ഉദ്ദവ് താക്കറെ | Photo: PTI

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അടർത്തിയെടുത്ത എംഎൽഎമാരുമായി ശിവസേനയുടെ നേതൃത്വം അവകാശപ്പെട്ട് ഏക്നാഥ് ഷിന്ദെ രംഗത്തെത്തി. തന്റെ കൂടെയുള്ള 34 എംൽഎമാരുടെ പട്ടികയും ഷിന്ദെ പുറത്തു വിട്ടു. ഷിന്ദയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഈ എംഎൽഎമാർ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി.

ഷിന്ദെക്ക് ഒപ്പമുള്ള എംഎല്‍എമാർ വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് ഷിന്ദെയുടെ നീക്കം. അതേസമയം, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് എട്ട് മന്ത്രിമാർ വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്.

ഉദ്ധവ് താക്കറെ വിളിച്ചിരിക്കുന്ന പാർട്ടി യോഗം നിയമ വിരുദ്ധമാണെന്ന് ഷിന്ദെ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർഥ ശിവസേന തങ്ങളുടേതാണെന്ന് അവകാശപ്പെട്ട ഷിന്ദെ പുതിയ ചീഫ് വിപ്പിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ ചീഫ് വിപ്പ് സുനിൽ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി തിരഞ്ഞെടുത്തു. തനിക്ക് സ്വതന്ത്ര എംഎൽഎമാരുടെ ഉൾപ്പെടെ 46 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏക്നാഥ് ഷിന്ദെയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കുകയും ഏക്നാഥ് ഷിന്ദെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് 34 എംഎൽഎമാർ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, മഹാരാഷ്ട്രയിൽ അധികാരം പിടിക്കാനുള്ള ബിജെപി ശ്രമങ്ങൾ തകൃതിയിൽ നടക്കുകയാണ്. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നാല് എംഎൽഎമാരുമായി ഗുവാഹത്തിയിലേക്ക് തിരിച്ചു. ഷിന്ദെയ്ക്കൊപ്പമുള്ള വിമത എംഎൽഎമാരെ താമസിപ്പിച്ചിടത്തേക്കാണ് ഇവർ പോകുന്നതെന്നാണ് വിവരം. സൂറത്തിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിലാണ് ഗുവാഹത്തിയിലേക്കുള്ള യാത്ര. വിമത എംഎൽഎമാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിലെ ഭരണം തിരിച്ചുപിടിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ ബിജെപിയുടെ അണിയറയിൽ ശക്തമാണ്.

അതേസമയം ഇന്നുതന്നെ ഉദ്ധവ് താക്കറെ സർക്കാർ രാജിവെച്ചേക്കുമെന്നും സൂചനകളുണ്ട്. നിയമസഭ പിരിച്ചുവിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വിമത എംഎല്‍എമാർക്ക് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത്‌ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിയമസഭ പിരിച്ചുവിട്ടാൽ വരാൻ പോകുന്ന ബദൽ സർക്കാരിൽ മന്ത്രിമാരാകാനോ എംഎൽഎമാരാകാനോ സാധിക്കില്ലെന്ന മുന്നറിയിപ്പും സഞ്ജയ് റാവത്ത് നൽകുന്നുണ്ട്.

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് എട്ട് മന്ത്രിമാർ വിട്ടുനിന്നു. യോഗത്തിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു കോൺഗ്രസ് എംഎൽഎമാർ വ്യക്തമാക്കിയത്.

Content Highlights: Eknath Shinde today made a bid to project his faction as the real Shiv Sena

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented