ഒരേസമയം വില്ലനും നായകനും, ഓട്ടോറിക്ഷാ ഡ്രൈവറില്‍നിന്ന് ഷിന്ദേയുടെ സവാരി മുഖ്യമന്ത്രിസ്ഥാനത്തേക്ക് 


ഏക്‌നാഥ് ഷിന്ദേ| Photo: PTI

മഹാരാഷ്ട്രയിലെ മഹാനാടകത്തിന് തിരശ്ശീല വീഴുമ്പോള്‍ ഒരേസമയം വില്ലനും നായകനുമായി ഏക്‌നാഥ് ഷിന്ദേ. വിമതരെ ഒപ്പം ചേര്‍ത്തും ഉദ്ധവിനെ വീഴ്ത്തിയും 31 മാസം പ്രായമുള്ള മഹാ വികാസ് അഘാഡി
സര്‍ക്കാരിനെ നിലംപരിശാക്കിയുമാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലേക്കുള്ള ഷിന്ദേയുടെ അവരോഹണം. ശിവസേനാ വിമതര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിസ്ഥാനവും ഏക്‌നാഥ് ഷിന്ദേയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, ഏക്‌നാഥ് ഷിന്ദേയാകും മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിക്കുകയായിരുന്നു. താനെ സിറ്റിയിലെ ഓട്ടോറിക്ഷാ ഡ്രൈവറില്‍നിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലേക്കായിരുന്നു ഷിന്ദേയുടെ രാഷ്ട്രീയസവാരി.

ഫഡ്‌നാവിസ് വിശാലഹൃദയന്‍-ഷിന്ദേ

മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ചതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസിന് ഷിന്ദേ നന്ദി അറിയിച്ചു. ഫഡ്‌നാവിസ് വിശാലഹൃദയനാണ്. ബി.ജെ.പിക്ക് 120 എം.എല്‍.എമാരുണ്ട്. എന്നിട്ടും ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം എടുത്തില്ല. അദ്ദേഹത്തോട് ഞാന്‍ നന്ദി അറിയിക്കുകയാണ്- ഷിന്ദേ പറഞ്ഞു. ഫഡ്‌നാവിസിന് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റു ബി.ജെ.പി. നേതാക്കള്‍ക്കും ഷിന്ദേ നന്ദി അറിയിച്ചു.

Also Read

ഏക്‌നാഥ് ഷിന്ദേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ...

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; ...

ഏക്‌നാഥ് ഷിന്ദേ, ദേവേന്ദ്ര ഫഡ്‌നാവിസ്| Photo: ANI

ഷിന്ദേയ്‌ക്കൊപ്പം ആരൊക്കെ

നാല്‍പ്പത് ശിവസേനാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ആകെ അന്‍പത് എം.എല്‍.എമാരുടെ പിന്തുണ ഒപ്പമുണ്ടെന്നാണ് ഏകനാഥ് ഷിന്ദേയുടെ അവകാശവാദം. പോരാട്ടത്തില്‍ ഒപ്പം നിന്നവരാണ് അവരെന്നും ആ അന്‍പതുപേര്‍ തന്നില്‍ അര്‍പിച്ച വിശ്വാസത്തിന് ഒരു പോറല്‍ പോലും ഏല്‍പിക്കുകയില്ലെന്നും ഷിന്ദേ വ്യക്തമാക്കി. ശിവസേനയ്ക്കുള്ളില്‍ വിമതര്‍ നടത്തിയ കലാപം സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല. അത് ആശയത്തിനും ബാല്‍ താക്കറേയുടെ ഹിന്ദുത്വയ്ക്കു വേണ്ടിയുള്ളതായിരുന്നു-ഷിന്ദേ വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍നിന്ന് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ ആനന്ദനൃത്തം ചവിട്ടിയാണ് വിമത എം.എല്‍.എമാര്‍ സ്വീകരിച്ചത്. മാത്രമല്ല, ഷിന്ദേ അനുകൂല ശിവസേനാ പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര നിയമസഭയ്ക്കു മുന്നില്‍ പ്രകടനവും നടത്തിയിരുന്നു.

ആരാണ് ഷിന്ദേ

താനെയില്‍നിന്നുള്ള ശിവസേനയുടെ കരുത്തനായ നേതാവാണ് 58 കാരനായ ഏകനാഥ് ഷിന്ദേ. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ജവാലിയില്‍ 1964 ഫെബ്രുവരി ഒന്‍പതിനാണ് ഷിന്ദേയുടെ ജനനം. ശിവസേനയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയ ഷിന്ദേയുടെ വളര്‍ച്ച പക്ഷെ ഞെട്ടിപ്പിക്കും വിധത്തിലായിരുന്നു. നാലുവട്ടം എം.എല്‍.എ. ആയിട്ടുള്ള ഷിന്ദേ, ഉദ്ധവ് താക്കറേ മന്ത്രിസഭയില്‍ നഗരവികസന വകുപ്പുമന്ത്രിയായിരുന്നു.

ആനന്ദ് ഡിഗെയ്ക്ക് ശേഷം പാര്‍ട്ടിയുടെ താനെ ജില്ലയിലെ അനിഷേധ്യ നേതാവായി ഷിന്ദേ ഉയരുകയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ഷിന്ദേ എം.പി.യാണ്. സഹോദരന്‍ നഗരസഭാംഗമാണ്. മദ്യശാലയില്‍ വിതരണക്കാരനായും ഓട്ടോറിക്ഷ തൊഴിലാളിയായും ജോലിനോക്കി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടക്കംകുറിച്ച ഷിന്ദേ ക്രമേണ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയരുകയായിരുന്നു. ആനന്ദ് ഡിഗെയാണ് ഷിന്ദയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ബാല്‍താക്കറെയുടെ പ്രിയം പിടിച്ചുപറ്റി.

1990-കളില്‍ നഗരസഭ അംഗമായി തീര്‍ന്ന ഷിന്ദേ പിന്നീട് തുടര്‍ച്ചയായി നാല് തവണ എം.എല്‍.എയായി. ഫഡ്‌നവിസ് മന്ത്രിസഭയില്‍ അംഗമായി. ശിവസേന ബി.ജെ. പിയുമായി ബന്ധം വിടര്‍ത്തിയതോടെ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പേര് ഉയര്‍ന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെ നഗര വികസനം എന്ന സുപ്രധാന വകുപ്പ് ലഭിച്ചു. എന്നാല്‍ ആ വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഷിന്ദേയെ വിമതനാക്കി മാറ്റിയതെന്നാണ് അറിയുന്നത്.

നഗരസഭകളും എം.എം.ആര്‍.ഡി.എ എന്ന വികസന അതോറിറ്റിയും നഗരവികസന വകുപ്പിന്റെ കീഴിലാണ്. എന്നാല്‍ അവിടെ നടക്കുന്ന പല കാര്യങ്ങളും താന്‍ അറിയുന്നില്ലെന്ന് ഷിന്ദെ പരിഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നവിമുംബൈയില്‍ തിരുപ്പതി ബാലാജി ക്ഷേത്രത്തിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതുപോലും താനുമായി ആലോചിക്കാതെ ആയിരുന്നു എന്നാണ് ഷിന്ദേയുടെ പരാതി. മന്ത്രി അനില്‍ പരബ്, ഉദ്ധവിന്റെ സെക്രട്ടറി മിലിന്ദ് നര്‍വേക്കര്‍, ആദിത്യ താക്കറെ എന്നിവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നു മനസ്സിലാക്കിയ ഷിന്ദേ വിമതനായി മാറുകയായിരുന്നുവെന്നാണ് അറിയുന്നത്.

Content Highlights: eknath shinde to sworn as chief minister of maharashtra

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented