വിമതര്‍ 'ശിവസേന ബാലസാഹെബ്' എന്ന പേരിലറിയപ്പെടും; മുംബൈയില്‍ നിരോധനാജ്ഞ


താനെയിൽ ഏക്‌നാഥ് ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഉയർന്ന ബാനർ |ഫോട്ടോ:ANI

ഗുവാഹട്ടി: ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ തങ്ങളുടെ സംഘത്തിന് ശിവസേന ബാലസാഹെബ് എന്ന പേരിട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിമതരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നീക്കം. ശിവസേന ബാലസാഹെബ് പിന്നീട് ഒരു രാഷ്ട്രീയപാര്‍ട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'ഞങ്ങളുടെ സംഘം ശിവസേന ബാലസാഹെബ് എന്ന പേരിലറിയപ്പെടും. ഒരു പാര്‍ട്ടിയിലും ലയിക്കുകയില്ല' വിതമ എംഎല്‍എയും അവരുടെ വക്താവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഇന്ന് വൈകീട്ട് കേസര്‍ക്കര്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

വിമതര്‍ നിയമനടപടികള്‍ അവസാനിക്കുന്നത് വരെ ഗുവാഹട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തന്നെ തുടരുമെന്നാണ് സൂചന. 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിലിന്റെ പരിഗണനയിലാണ്.

ഇതിനിടെ ശിവസേനയുടെ നിര്‍ണായക ദേശീയ എക്‌സിക്യുട്ടീവ് യോഗം മുംബൈയില്‍ ആരംഭിച്ചു. യോഗം നടക്കുന്ന മുംബൈയിലെ ശിവസേന ഭവന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഉദ്ധവ് താക്കറെയടക്കമുള്ള നേതാക്കള്‍ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്.

മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വിമത എംഎല്‍എമാരുടെ വസതികള്‍ക്കും ഓഫീസുകള്‍ക്കും നേരെ ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം നടന്നുവരുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്.




Watch Video

Content Highlights: Eknath Shinde-led rebels name their group ‘Shiv Sena Balasaheb’

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented