വിമത നേതാവില്‍നിന്ന് മുഖ്യമന്ത്രിയായി ഷിന്ദേ ഗോവയില്‍; അനുയായികളേയും കൊണ്ട് ഇന്ന് മുംബൈയിലെത്തും


വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്കായി കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ ഏക്‌നാഥ് ഷിന്ദേ |ഫോട്ടോ:PTI

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ ഗോവയില്‍. രണ്ടാഴ്ച മുമ്പ് മഹാരാഷ്ട്ര എംഎല്‍എസി തിരഞ്ഞെടുപ്പില്‍ ചില ശിവസേന എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്‌തെന്ന ആരോപണം നിലനില്‍ക്കെ അന്നു രാത്രിയിലാണ് ഷിന്ദേയെ കാണാതായത്. ഒപ്പം പത്തിലധികം സേനാ എംഎല്‍എമാരേയും കാണാതായി. ഗുജറാത്തിലെ സൂറത്തിലുണ്ടെന്ന് പിന്നാലെ വിവരം ലഭിച്ചു. അടുത്ത ദിവസം മുതല്‍ ഒറ്റയ്ക്കും കൂട്ടമായും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മുംബൈയില്‍ നിന്ന് സൂറത്തിലേക്ക് വിമത എംഎല്‍എമാരുടെ ഒഴുക്കായിരുന്നു. വിമതരെ തിരിച്ചെത്തിക്കാന്‍ ഉദ്ധവ് താക്കറെ പക്ഷം നീക്കം ആരംഭിച്ചതോടെ ഷിന്ദേ അനുയായികളേയും കൂട്ടി ഗുവാഹാട്ടിയിലേക്ക് പറന്നു.

മുംബൈയില്‍നിന്ന് ഗുവാഹാട്ടിയിലേക്ക് പിന്നേയും പറന്നു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. മന്ത്രിമാരടക്കം ശിവസേനയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരുമായി ഷിന്ദേ ഒരാഴ്ചയിലധികം ഗുവാഹാട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ കഴിഞ്ഞു. ഇതിനടയില്‍ അമിത് ഷായും ഫഡ്‌നവിസും അടക്കമുള്ള ബിജെപി നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, പിന്നാലെ ഉദ്ധവ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് കാണിച്ച് ഫഡ്‌നവിസ് ഗവര്‍ണറെ സമീപിക്കുന്നു. തൊട്ടുപിന്നാലെ ഉദ്ധവിനോട് വിശ്വാസ വോട്ടെടുപ്പ് നിര്‍ദേശിച്ച് ഗവര്‍ണര്‍. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി എതിരായതോടെ ഉദ്ധവ് രാജിവെച്ചു. വിശ്വാസ വോട്ടെടുപ്പിന് വഴിയൊരുങ്ങിയതോടെ വിമതര്‍ ഗോവയിലേക്ക് മാറി. അവിടെ നിന്ന് ഷിന്ദേ നേരെ പോയത് രാജ് ഭവനിലേക്കായിരുന്നു. തൊട്ടുപിന്നാലെ ഷിന്ദേയെ മുഖ്യമന്ത്രിയായി ഫഡ്‌നവിസ് നാടകീയ പ്രഖ്യാപനം നടത്തുന്നു.

ഇന്ന് വീണ്ടും ഷിന്ദേ ഗോവയിലെത്തിയിരിക്കുകയാണ്. വിമത നേതാവായിട്ടല്ല, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അനുയായികള്‍ക്കടുത്തേക്ക് എത്തിയിരിക്കുന്നത്. ഷിന്ദേയ്‌ക്കൊപ്പം വിമത എംഎല്‍എമാര്‍ പ്രത്യേക വിമാനത്തില്‍ ഇന്ന് മുംബൈയിലേക്ക് തിരിക്കും.

ഇന്ന് പുലര്‍ച്ചയോടെയാണ് ഷിന്ദേ ഗോവയിലെത്തിയത്. 11 മണിക്ക് അദ്ദേഹം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. ശിവസേനയിലെ 40 അടക്കം 50 എംഎല്‍എമാര്‍ ഗോവയിലെ ഹോട്ടലില്‍ തങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നാടകീയതകള്‍ക്കൊടുവില്‍ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷിന്ദേയോട് തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷിന്ദേയടക്കം 16 വിമത എംഎല്‍എമാരെ അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് അതേദിവസം തന്നെ വോട്ടെടുപ്പ് നടക്കാന്‍പോകുന്നത്.

ഇതിനിടെ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്ദേയെ പാര്‍ട്ടി പദവികളില്‍നിന്ന് ഉദ്ധവ് താക്കറെ നീക്കം ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടക്കം അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്ധവ് പ്രസ്താവനയില്‍ അറിയിച്ചു. ഷിന്ദേ പാര്‍ട്ടി അംഗത്വ സ്വമേധയാ ഉപേക്ഷിച്ചുവെന്നും ഉദ്ധവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്ധവിന്റെ രാജിക്ക് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് നാടകീയമായിട്ടാണ് ഷിന്ദേ രാജ്ഭവനിലെത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആദ്യം വിമുഖ കാണിച്ച ഫഡ്‌നവിസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

Content Highlights: Eknath Shinde In Goa, May Get His Team Back To Mumbai Today

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented