ഏക്നാഥ് ഷിന്ദേ |ഫോട്ടോ:ANI
മുംബൈ: മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ചുള്ള രാഷ്ട്രീയ നാടകം തുടരുന്നു. തന്നെയും 15 എംഎല്‍എമാരെയും അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഏക്നാഥ് ഷിന്ദേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഇതിന് മുന്നോടിയായി ഗുവാഹത്തിയിലുള്ള വിമത എംഎല്‍എമാരുടെ യോഗവും ഏക്നാഥ് ഷിന്ദേ വിളിച്ചിട്ടുണ്ട്.
നിയമനടപടികള്‍ പൂര്‍ത്തിയായലുടന്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സന്ദേശമാണ് വിമത എംഎല്‍എമാര്‍ക്ക് ഷിന്ദേ നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, അമിത് ഷാ എന്നിവരുമായി ഗുജറാത്തിലെത്തി ഷിന്ദേ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ശിവസേനാ നിയമസഭാകക്ഷി നേതാവായി അജയ് ചൗധരിയെ നിയമിച്ചതിനെയും ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേയുള്ള അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെയും ചോദ്യംചെയ്താണ് ഏക്നാഥ് ഷിന്ദേ പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്.
ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമാകുന്നത് വരെ അയോഗ്യത സംബന്ധിച്ച നോട്ടീസിന്മേലുള്ള തുടര്‍ നടപടികള്‍ തടയണമെന്നും ഏക്നാഥ് ഷിന്ദേ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമത എം.എല്‍.എ.മാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ അപേക്ഷയില്‍ സ്പീക്കര്‍ തിങ്കളാഴ്ച തീരുമാനമെടുത്തേക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില് വിശദീകരണം നല്‍കണമെന്നാണ് സ്പീക്കറുടെ ചുമതലവഹിക്കുന്ന ഡെപ്യൂട്ടീ സ്പീക്കര്‍ നര്‍ഹരി സിര്‍വാല്‍ വിമത എം.എല്‍.എ.മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശിവസേനയുമായി തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമാരോപിച്ചാണ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത നീക്കം ആരംഭിച്ചത്. വിമത നേതാവ് ഏക്നാഥ് ഷിന്ദേ ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു.
പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും പുതിയ ശിവസേനയെ രൂപീകരിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..