ഏക്നാഥ് ഷിന്ദേ, ദേവേന്ദ്ര ഫഡ്നാവിസ്| Photo: ANI
മുംബൈ: മഹാരാഷ്ട്ര ഏക്നാഥ് ഷിന്ദേ മന്ത്രിസഭയിലെ മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായി. മന്ത്രിസഭയില്‍ 45 അംഗങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഇതില്‍ 25 മന്ത്രിസ്ഥാനങ്ങള്‍ ബി.ജെ.പിക്കും 13 സ്ഥാനങ്ങള്‍ ഷിന്ദേയ്ക്കൊപ്പമുള്ള ശിവസേനാ എം.എല്‍.എമാര്‍ക്കും ലഭിക്കും. ബാക്കിയുള്ള ഏഴുമന്ത്രിസ്ഥാനങ്ങള് സ്വതന്ത്രന്മാര്ക്കും നല്‍കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെ ബാക്കിയുള്ളവര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് വിവരം. അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്ത് അവതരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ശിവസേനാ എം.എല്‍.എമാരുടെ അയോഗ്യതാ വിഷയവുമായി ബന്ധപ്പെട്ട് ജൂലൈ 11-ന് സുപ്രീം കോടതിവിധി വന്നതിനു ശേഷമാകും മന്ത്രിസ്ഥാനങ്ങളില്‍ അന്തിമപ്രഖ്യാപനമുണ്ടാവുക.
Also Read
ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരുകൂട്ടം എം.എല്‍.എമാര്‍ നടത്തിയ വിമത കലാപത്തിന്റെ ഫലമായാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ താഴെവീണത്. പിന്നീട് ബി.ജെ.പിയും ഏക്നാഥ് ഷിന്ദേ ക്യാമ്പും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും ജൂണ്‍ 30-ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..