ശ്രീനഗർ: കശ്മീരിലെ ഷോപിയാനിലും പാംപോറിലുമുണ്ടായ ഏറ്റമുട്ടലില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പാംപോറിലുണ്ടായ സൈനിക നീക്കത്തില്‍ പള്ളിയിലൊളിച്ച രണ്ട് തീവ്രവാദികളെയും സേന വധിച്ചു. ഇവരെ തന്ത്രപരമായി പുറത്തെത്തിച്ച ശേഷമായിരുന്നു വധം. പള്ളിക്കുള്ളില്‍ സ്‌ഫോടകവസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചിരുന്നില്ലെന്നും കണ്ണീര്‍വാതകമാണ് ഉപയോഗിച്ചതെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ഷോപിയാന്‍ പാംപോര്‍ മേഖലകളില്‍ തീവ്രവാദവിരുദ്ധ സൈനിക നീക്കം ആരംഭിച്ചത്. മേഖലകളില്‍ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടര്‍ന്നായിരുന്നു സൈനിക നീക്കം. ഷോപിയാനില്‍ അഞ്ച് തീവ്രവാദികളും പാംപോറില്‍ മൂന്ന് തീവ്രവാദികളും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു.
പാംപോറില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേര്‍ ഒളിക്കാനായി പള്ളിയിലേക്ക് കടക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു പാംപോറില്‍ ഏറ്റുമുട്ടലുണ്ടായത്.
പിന്നീട് വെള്ളിയാഴ്ച രാവിലെ കണ്ണീര്‍ വാതകം പ്രയോഗിച്ച് തീവ്രവാദികളെ പള്ളിക്കുള്ളില്‍നിന്നു തുരത്തി. തുടര്‍ന്നുള്ള വെടിവെപ്പിലാണ് ഇവര്‍ രണ്ടു പേരും കൊല്ലപ്പെടുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വെടിയുതിര്‍ക്കുകയോ മറ്റു സ്‌ഫോടകവസ്തുക്കളുടെ ഉപയോഗമോ പള്ളിക്കുള്ളിലുണ്ടാിരുന്നില്ലെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു. പള്ളിയില്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാകാതെ കൃത്യതയോടെ കാര്യങ്ങള്‍ നടത്തിയതിന് മസ്ജിദ് കമ്മറ്റിക്കാര്‍ ജില്ലാ പോലീസ് തലവന്‍ താഹിറിനെയും സൈന്യത്തെയും സിആര്‍പിഎഫിനെയും നന്ദി അറിയിച്ചതായും പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരില്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഇരുപതിലധികം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
content highlights: Eight terrorists killed in Shopian and Pampore encounters in the last 24 hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..