ചെന്നൈ: മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ വിമാനത്താളത്തില്‍ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ചെന്നൈയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളാണ് കനത്ത മഴയും ദൂരക്കാഴ്ച ലഭ്യമല്ലാത്തതും മൂലം റദ്ദാക്കിയത്.
ഇന്ന് വൈകുന്നേരം സര്‍വീസ് നടത്തേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ചെന്നൈ- മധുര, ചെന്നൈ- തിരുച്ചിറപ്പള്ളി വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇവയുടെ തിരിച്ചുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന ചെന്നൈ- മുംബൈ ഇന്‍ഡിഗോ വിമാനവും നാളെ രാവിലത്തെ മുംബൈ- ചെന്നൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്.
ഷാര്‍ജ- ചെന്നൈ എയര്‍ അറേബ്യ വിമാനത്തിന്റെ വരവും പോക്കും റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content highlights: Eight flights at Chennai airport cancelled due to bad weather
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..