ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന ഉത്തരവിനെതിരായ അപ്പീല്‍ പിന്‍വലിച്ചു


കേന്ദ്ര വനം - പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നത്.

ന്യൂഡല്‍ഹി: ഇഐഎ (എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ്) 2020 കരട് വിജ്ഞാപനം 22 പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിച്ചു. വിജ്ഞാപനം മറ്റുഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് മുതിരാതിരുന്നതോടെ കോടതിയലക്ഷ്യമായി. അതിനിടെ, ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ഈ അപ്പീലാണ് പിന്‍വലിച്ചത്.

വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് കേസില്‍ ഹാജരായ അഭിഭാഷകന്‍ വിശാല്‍ സിന്‍ഹ ഡൗണ്‍ ടു എര്‍ത്തിനോട് പറഞ്ഞു. എന്നാല്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലെയും, നാഗാലാന്‍ഡ് പോലെയുള്ള സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് അത് മനസിലാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര വനം - പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പ്രാദേശിക ഭാഷകളിൽ ഒന്നിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നില്ല.

മാര്‍ച്ച് 23-നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ കരടില്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ തടസ്സമുണ്ടായി. മേയ് എട്ടിന് കേന്ദ്രം 60 ദിവസത്തെ കാലാവധി പൊതുജനാഭിപ്രായത്തിനായി നല്‍കി. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം അത് വീണ്ടും ചൊവ്വാഴ്ച വരെ നീട്ടിയിരുന്നു. സമയപരിധി അവസാനിച്ച ചൊവ്വാഴ്ചവരെ 17 ലക്ഷം അഭിപ്രായങ്ങള്‍ ലഭിച്ചതായി മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഡല്‍ഹി, കര്‍ണാടക ഹൈക്കോടതി ഉത്തരവുകള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുക.

Content Highlights: EIA; SC rejects Center's appeal against Delhi HC translation order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented