ഇ.ഐ.എ. കരട് വിജ്ഞാപനം: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം


Photo: Mathrubhumi Archives

കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍(ഇ.ഐ.എ.) വിജ്ഞാപനത്തെ കുറിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന തിയതി നാളെ(ഓഗസ്റ്റ് 11). eia2020-moefcc@gov.in എന്ന മെയില്‍ ഐ.ഡിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

നിലവിലെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ ചട്ടങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം. ചില മേഖലകളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം തേടല്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് കരട് വിജ്ഞാപനം. നിര്‍മാണം നേരത്തേ പൂര്‍ത്തിയായ പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള വകുപ്പും അതിലുണ്ട്.

പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തില്‍ അഭിപ്രായമറിയിക്കാനുള്ള സമയപരിധി ഡല്‍ഹി ഹൈക്കോടതിയാണ് ഓഗസ്റ്റ് 11 വരെ നീട്ടിയത്. കരട് വിജ്ഞാപനത്തില്‍ നിര്‍ദേശമറിയിക്കാന്‍ ചൊവ്വാഴ്ച വരെ മാത്രമേ സമയമുള്ളൂവെന്ന് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച അറിയിപ്പില്‍ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.

കരട് വിജ്ഞാപനത്തില്‍ നിര്‍ദേശവും എതിര്‍പ്പുമറിയിക്കാന്‍ 60 ദിവസത്തെ സമയം നല്‍കുന്നതായാണ് മേയ് എട്ടിന് സര്‍ക്കാര്‍ അറിയിച്ചത്. 60 ദിവസമെന്നു പറയുമ്പോഴും സമയം ജൂണ്‍ 30 വരെയാണെന്നും അതിലുണ്ടായിരുന്നതാണ് അവ്യക്തതയുണ്ടാക്കിയത്. ഏപ്രില്‍ 11-നിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂണ്‍ 11-നായിരുന്നു അവസാനിക്കേണ്ടത്. കോവിഡ് അടച്ചിടല്‍കാരണം ജൂണ്‍ 30 വരെ നീട്ടുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കോടതി ഇതംഗീകരിച്ചില്ല.

content highlights: eia draft 2020


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented