വില കുതിച്ചു; ഗള്‍ഫിലേക്കുള്ള മുട്ട കയറ്റുമതി നിര്‍ത്തി തമിഴ്‌നാട്ടിലെ കര്‍ഷകര്‍


സ്വന്തം ലേഖകന്‍

ദുബായ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

കോയമ്പത്തൂര്‍: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി തമിഴ്‌നാട് എഗ്ഗ് കോഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വാങ്കിലി സുബ്രഹ്‌മണ്യം അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായി മുട്ടയുടെ മുട്ട സംഭരണ വില 5.82 രൂപയായി കുതിച്ചതിനെ തുടര്‍ന്നാണിത്. ജൂണ്‍ 29ന് 5.72 രൂപയായിരുന്ന സംഭരണ വില ഒരാഴ്ച മുമ്പ് 5.5 രൂപയായി നിജപ്പെടുത്തിയിരുന്നുവെങ്കിലും ഉത്പാദനത്തിലെ കുറവ് വില കുത്തനെ ഉയരാന്‍ കാരണമായി.

ഇതോടെ ദുബായ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചിരിക്കുകയാണ്. നാമക്കല്‍ മേഖലയില്‍ നിന്ന് മാത്രം നിത്യേന ഉല്‍പാദനത്തില്‍ 20 ശതമാനത്തോളം കുറവ് വന്നതായി സുബ്രഹ്‌മണ്യം അറിയിച്ചു. സംഭരണ വില ഉയര്‍ന്നതും ഉല്‍പാദനക്കുറവും കയറ്റുമതിയെ ബാധിച്ചതായാണ് അദ്ദേഹം അറിയിച്ചത്. മാസംതോറും ഒരു കോടി മുതല്‍ 2 കോടി മുട്ട വരെ നടന്നിരുന്ന കയറ്റുമതിയാണ് നിലച്ചത്. ഉയര്‍ന്ന വിലയ്ക്ക് മുട്ട ഗള്‍ഫ് രാജ്യങ്ങളില്‍ വിപണനം നടത്താന്‍ ബുദ്ധിമുട്ടാണ്.

തമിഴ്‌നാട്ടില്‍ നാമക്കല്‍, സേലം ജില്ലകളിലായി ആയിരത്തോളം കോഴി വളര്‍ത്തു കേന്ദ്രങ്ങളില്‍ ശരാശരി 4.8 കോടി മുട്ട ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ എഗ്ഗ് കോഡിനേഷന്‍ കമ്മറ്റി നിര്‍ണയിക്കുന്ന വിലയ്ക്കാണ് വ്യാപാരികള്‍ സംഭരണം നടത്തേണ്ടത്. ജൂണ്‍ ഒന്നിന് 4.80 പൈസയായിരുന്ന സംഭരണ വില ജൂണ്‍ 26 ന് 5.50 പൈസയായി ഉയര്‍ന്നു. ചില്ലറ വില്പനയില്‍ 6.50 പൈസയായി തുടരുകയാണ്.

ഒരുവര്‍ഷമായി നഷ്ടത്തിലായിരുന്ന മുട്ട ഉല്‍പാദന മേഖലയില്‍ മുട്ട ഒന്നിന് നാലു രൂപയില്‍ നിന്ന് 4.5 രൂപയായി ഉത്പാദന ചെലവ് വര്‍ദ്ധിച്ചു. കോഴികള്‍ക്കുള്ള തീറ്റ ചെലവ് വര്‍ദ്ധിച്ചതാണ് പ്രധാന കാരണം. കോഡിനേഷന്‍ കമ്മിറ്റി സംഭരണ വില വര്‍ദ്ധിപ്പിച്ചാലും 30 പൈസ കുറച്ചാണ് പ്രധാന വ്യാപാരികള്‍ സംഭരിക്കുന്നത്. ഇതോടെ മുട്ട കോഴികളുടെ ഉല്‍പാദനത്തിലും കുറവ് വരുത്തിയതായാണ് അറിയുന്നത്. ഒരുകോടി മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആവാതെ ചെറുകിടക്കാര്‍ മാറി നില്‍ക്കുകയാണെന്ന് എഗ്ഗ് കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. നിലവിലെ സംഭരണ വിലയില്‍ തന്നെ പിടിച്ചു നിന്നാലേ കര്‍ഷകനെ ഒരു രൂപയെങ്കിലും ലഭിക്കു. അതുകൊണ്ടുതന്നെ മുട്ട സംഭരണ വിലയില്‍ ഉടനടി ഒരു മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.

Content Highlights: egg exports, gulf countries, tamil nadu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented