ഉത്സവങ്ങളും തിരഞ്ഞെടുപ്പും കോവിഡ് വ്യാപനത്തെ എങ്ങനെ ബാധിച്ചെന്ന് ഉടന്‍ വ്യക്തമാകുമെന്ന് കേന്ദ്രം


പ്രതീകാത്മക ചിത്രം | Photo: Prakash SINGH | AFP

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സമീപകാലത്തെ തിരഞ്ഞെടുപ്പുകള്‍ (ബീഹാറിലും മറ്റിടങ്ങളിലും), ദുര്‍ഗ പൂജ, ദീപാവലി, മറ്റ് ഉത്സവങ്ങള്‍ എന്നിവയുടെ പ്രത്യാഘാതങ്ങള്‍ കോവിഡ് വ്യാപനത്തില്‍ വരും ആഴ്ചകളില്‍ കണ്ടേക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കേസുകള്‍ ശ്രദ്ധയോടെ കാണേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഉത്സവകാലത്തെ അലംഭാവങ്ങള്‍ മനസില്‍ വച്ചുകൊണ്ട് ഈ സമയങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുന്നത് ഇപ്പോഴും വളരെ പ്രധാനമാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം പരിശോധനയ്ക്ക വിധേയരാകാന്‍ മടിക്കരുതെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള കിടക്കകള്‍ വര്‍ദ്ധിപ്പിക്കുക, പ്രതിദിനം 1-1.2 ലക്ഷമായി കോവിഡ് പരിശോധന വര്‍ധിപ്പിക്കുക, സമ്പര്‍ക്ക കേസുകളുടെ ക്വാറന്റീന്‍ നടപ്പാക്കല്‍, കൺടെയ്ൻമെന്റ് സോണുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ച് ഡല്‍ഹിയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കേന്ദ്രം അടിയന്തര നടപടികള്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഡല്‍ഹിയില്‍ 4,000 ത്തോളം കൺടെയ്ൻമെന്റ് മേഖലകളില്‍ പരിശോധനകള്‍ നടത്തുന്നതിന് പരിശോധകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത ദിവസങ്ങളില്‍തന്നെ ഡല്‍ഹിയില്‍ ഐസിയു കിടക്കകളുടെ എണ്ണം 3500 നിന്ന് 6000 ആയി വര്‍ധിപ്പിക്കുമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.

Content Highlights: Effects of Diwali, Durga Puja and elections on Covid-19 outbreak may be visible soon, says govt

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented