ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഉപദേശകനായി സെക്‌സ് സിഡി കേസിലെ പ്രതി


ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ 2017-ല്‍ വിനോദ് വര്‍മയെ ഗാസിയാബാദില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

റായ്പുര്‍: മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പുതുതായി നിയമിച്ച രാഷ്ട്രീയ ഉപദേശകനെ ചൊല്ലി ഛത്തീസ്ഗഢില്‍ വിവാദം. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നുവന്ന സെക്‌സ് സിഡി കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ ഭൂപേഷ് ബഗേലിന്റെ ഉപദേശകനാക്കിയതാണ് വിവാദത്തിനാധാരം. മുഖ്യമന്ത്രി ഭൂപേഷ് ബഗേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് വിനോദ് വര്‍മ.

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ 2017-ല്‍ വിനോദ് വര്‍മയെ ഗാസിയാബാദില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവ് പ്രകാശ് ബജാജിന്റെ പരാതിയിലായിരുന്നു നടപടി. സിഡി തങ്ങളുടെ കൈയിലുണ്ടെന്ന് പറഞ്ഞ് അജ്ഞാത ഫോണ്‍ കോളുകള്‍ വഴി തന്നെ ശല്യപ്പെടുത്തുന്നുവെന്നായിരുന്നു ബജാജിന്റെ പരാതി.

ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ 500 ഓളം സിഡികളും പെന്‍ഡ്രൈവുകളും വിനോദ് വര്‍മയുടെ താമസ സ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. വര്‍മയുടെ അറസ്റ്റിന് ശേഷം ബിജെപി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് മുനാട്ടിന്റെ സെക്‌സ് വീഡിയോയും പ്രചരിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഭൂപേഷ് ബാഗേലടക്കം ഗൂഢാലോചന നടത്തി വ്യാജ സെക്‌സ് സിഡി നിര്‍മിച്ചതാണെന്ന് പറഞ്ഞ് രാജേഷ് മുനാട്ട് പരാതി നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസ്‌ സിബിഐ അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ്‌. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതി റിങ്കുരാജ് ഈ വര്‍ഷം ജൂണില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് വര്‍മക്ക് ജാമ്യം ലഭിച്ചത്. ഈ കേസിലെ ബാഗേലും വര്‍മ്മയും കൂടാതെ രണ്ട് ബിജെപി നേതാക്കളും പ്രതികളാണ്‌.

വിനോദ് വര്‍മയടക്കം നാല് പേരെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഉപദേഷ്ടക്കളായി പൊതുഭരണ വകുപ്പ് നിയമിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രമുഖ ഹിന്ദി പത്രത്തിന്റെ എഡിറ്റര്‍ റുചിര്‍ കാര്‍ഗിനെ മാധ്യമ ഉപദേഷ്ടാവായി നിയമച്ചിട്ടുണ്ട്.

Content Highlights: Chhattisgarh Chief Minister's Advisor,Bhupesh Baghel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented