ന്യൂഡല്‍ഹി:  സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ശിവശങ്കറിനെതിരായ ഇ ഡിയുടെ പുതിയ അപേക്ഷ. 

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലെ സംഭവ വികാസങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡയറക്ടര്‍ എസ് കെ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഡെപ്യുട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നു; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം- ഇ ഡി

സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത നീക്കത്തിന് മുമ്പ് അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എടുപ്പിക്കാനുള്ള ശ്രമം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയേക്കും. എന്നാല്‍ ശിവശങ്കറിന്റെ ജാമ്യത്തിനെതിരായ ഹര്‍ജി നേരത്തെ പരിഗണിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അശോക് ഭൂഷണ്‍ നിലവില്‍ മഹാരാഷ്ട്ര സംവരണ കേസ് കേള്‍ക്കുന്ന ഭരണഘടന ബെഞ്ചിന്റെ ഭാഗമാണ്. അതിനാല്‍ എപ്പോള്‍ ഇ ഡി യുടെ അപേക്ഷ കോടതി പരിഗണിക്കുമെന്ന് വ്യക്തമല്ല. 

Content Highlight: ED urges SC to cancel Sivasankar's bail