പ്രതീകാത്മക ചിത്രം | Photo: ANI
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മകന്‍ റനീന്ദര്‍ സിങ്ങിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ സമന്‍സ്. ഇ.ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
വിദേശനാണ്യ വിനിമയ ചട്ടലംഘനം, നികുതിയടയ്ക്കാത്ത വിദേശ ആസ്തി എന്നിവയുടെ പേരിലാണ് റനീന്ദറിന് ഇ.ഡി സമന്‍സ് അയച്ചിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിക്ഷേപമുണ്ടെന്ന ആരോപണത്തെപ്പറ്റി വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ ലക്ഷ്യമിടുന്ന ബില്ലുകള്‍ പഞ്ചാബിലെ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈയാഴ്ച പാസാക്കിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ആയിരുന്നു ഇത്. തൊട്ടുപിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനുള്ള ഇ.ഡിയുടെ നീക്കം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: ED summons Punjab CM's son in forex case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..