
ശ്രീനഗര്‍: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തിയുടെ അമ്മ ഗുല്‍ഷന്‍ നാസിറിനോട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വീണ്ടും ആവശ്യപ്പെട്ടു. ഇതേ കേസില്‍ നേരത്തെ രണ്ടുതവണ അവര്‍ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഓഗസ്റ്റ് 18-ന് ശ്രീനഗറിലെ ഇ.ഡി.യുടെ ഓഫീസിലെത്താനാണ് നിര്‍ദേശം.
മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ ഭാര്യമാണ് ഗുല്‍ഷാന്‍.
കശ്മീരിലെ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതിനുള്ള ക്രിമിനല്‍ വിരട്ടലാണ് ഇ.ഡി.യുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി.) അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു.
Content highlights: ed summons pdp chief mehbooba muftis mother in money laundering case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..