Photo: REUTERS
ന്യൂഡല്‍ഹി: ഷവോമി ഇന്ത്യയ്ക്കെതിരേ നടപടിയുമായി ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമ്പനിയുടെ 5,500 കോടിയിലധികം രൂപ കണ്ടുകെട്ടി. ഫെമ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ അഥവാ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
ഫെമ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിലെ 5,551.27 കോടിരൂപ ഇ.ഡി. പിടിച്ചെടുത്തത്. കമ്പനിയുടെ അനധികൃത പണം അയക്കലുമായി ബന്ധപ്പെട്ട് ഇക്കൊല്ലം ഫെബ്രുവരിയില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു.
2014-ലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015 മുതലാണ് പണം അയക്കല്‍ ആരംഭിച്ചത്. വിദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളിലേക്ക് ഇതുവരെ 5,551. 27 കോടി രൂപയ്ക്കു തുല്യമായ വിദേശ കറന്‍സി അയച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Content Highlights: ed seizes over 5,500 crore from xiaomi india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..