നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

റെയിഡുകളില്‍ ലഭിച്ച രേഖകകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.   

Sonia Gandhi and Rahul Gandhi

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.

യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.

കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോടെക്‌സ് മെര്‍ച്ചന്‍ഡൈസ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യയ്ക്ക് ലഭിച്ചതിന്റെ രേഖകള്‍ നേരത്തെ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതില്‍ അമ്പത് ലക്ഷം രൂപ കോണ്‍ഗ്രസിന് കൈമാറിയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരി യങ് ഇന്ത്യ വാങ്ങിയത്. ഇതേക്കുറിച്ച് നേരത്തെ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇഡി വിശദമായി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

എന്നാല്‍ മറ്റ് ചില ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യ എന്ന കമ്പനിക്ക് പണം കൈമാറ്റം ചെയ്തുവെന്നതിന്റെ രേഖകള്‍ ലഭിച്ചു എന്നാണ് ഇഡി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഷെല്‍ കമ്പനികളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്. നിശ്ചിത ശതമാനം കമ്മീഷന്‍ വാങ്ങിയ ശേഷം അക്കൗണ്ട് ബുക്കില്‍ ഇടപാടിനെ സംബന്ധിച്ച രേഖപ്പെടുത്തി കള്ളപ്പണം വെളുപ്പിച്ചതാണോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യ, അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്നിവയിലേക്ക് പണം എത്തിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയോട് ഇഡി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Content Highlights: ED may question sonia gandhi and rahul gandhi again

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented