കള്ളപ്പണം വെളുപ്പിക്കല്‍: സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍; നടപടി മണിക്കൂറുകള്‍നീണ്ട റെയ്ഡിനു ശേഷം


ഇ.ഡി. റെയ്ഡ് നടക്കുന്നതറിഞ്ഞ് തന്റെ വസതിക്കു മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ശിവസേനാ എം.പി. സഞ്ജയ് റാവുത്ത് | ഫോട്ടോ: പിടിഐ

മുംബൈ: ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തു. റാവുത്തിന്റെ വസതിയില്‍ ഇ.ഡി. മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ ഒരു ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇ.ഡി. റെയ്ഡിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയിലെത്തിയത്.

തുടര്‍ന്ന് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റാവുത്തിന് മുന്‍പ് രണ്ടുവട്ടം ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നു. രണ്ടാമത്തെ നോട്ടീസ് ജൂലൈ 27-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ അദ്ദേഹം രണ്ടുവട്ടവും ഹാജരായിരുന്നില്ല.

മുംബൈയിലെ പത്രചോളിന്റെ പുനരുദ്ധാരണം, അതുമായി ബന്ധപ്പെട്ട് റാവുത്തിന്റെ ഭാര്യയും അടുത്ത അനുയായികളും നടത്തിയ പണമിടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇ.ഡി. റാവുത്തിനെ ചോദ്യംചെയ്യുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയാണെന്നും റാവുത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ശിവസേനയുടെ രാജ്യസഭാ എം.പിയായ റാവുത്ത്, ഉദ്ധവ് താക്കറേ ക്യാമ്പിലെ പ്രമുഖനും പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്ററുമാണ്.

Content Highlights: ed detains shivsena mp sanjay raut

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented