ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ  സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

ഫരീദാബാദിലെ വിവിധ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ചയാണ് റെയ്ഡ് നടന്നത്. ബിക്കാനീര്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

സോണിയഗാന്ധിയുടെ മരുമകനായ വാദ്രയുടെ കമ്പനി രാജസ്ഥാനില്‍  സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ബി.ജെ.പി ആരോപണം രാഷ്ട്രീയവിവാദമായിരുന്നു.

എന്നാല്‍ ആരോപണത്തില്‍ റോബര്‍ട്ട് വാദ്രയ്ക്ക് രാജസ്ഥാന്‍ പോലീസ്  ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ഭൂമി അനുവദിച്ചത് ചട്ടം മറികടന്നാണെന്നായിരുന്നു ആരോപണം. ഈ ഇടപാടിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ യഥാര്‍ഥത്തില്‍ വാദ്രയുടെ കമ്പനി ചതിക്കപ്പെടുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

69.55 ഹെക്ടര്‍ സ്ഥലം കമ്പനിക്ക് വിട്ടുകൊടുത്ത നടപടിക്കെതിരെ 2004 ലിലാണ് വസുന്ധരരാജെ സിന്ധ്യ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.