കൊല്‍ക്കത്ത: മാസങ്ങളായി ശമ്പളം പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് കണ്ടുകെട്ടിയത് 1.7 കോടി രൂപയുടെ സ്വത്തുവകകള്‍.
കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പദ്ധതിയിലെ കൊല്‍ക്കത്താ ഘടകം ക്ലര്‍ക്കാണ് സ്‌നേഹാശിഷ്കര്‍. അന്വേഷണത്തിനൊടുവില്‍ അദ്ദേഹത്തിനും കുടുംബത്തിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മാസങ്ങളായി സാലറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാത്തതാണ് സംശയത്തിനിടയാക്കിയത്. ബാങ്ക് അക്കൗണ്ട്, എല്‍ഐസി പോളിസികള്‍, പോസ്റ്റ് ഓഫീസ് , രണ്ട് അപാര്‍ട്‌മെന്റുകള്‍, കാർ എന്നിവയാണ് ഇഡി താത്ക്കാലികമായി കണ്ടുകെട്ടിയ സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നത്.
ഒരു അപ്പാര്‍ട്ട്‌മെന്റ് സ്‌നേഹാശിഷിന്റെ പേരിലാണെങ്കിലും മറ്റേത് സഹോദരന്റെ പേരിലാണ്. സ്വന്തമായി വാങ്ങിയ ശേഷം സമ്മാനമായി സഹോദരന് നല്‍കിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി 53.73 ലക്ഷം രൂപ സമ്പാദിച്ചതായും ഇഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
1981ല്‍ താത്ക്കാലിക ജീലനക്കാരനായി ജോലിയില്‍ പ്രവേശിച്ച സ്‌നേഹാശിഷ് 82ലാണ് നഴ്‌സിങ് സഹായിയായത്.
2017 ല്‍ യുഡിക്ലാര്‍ക്കായി സ്ഥാനക്കയറ്റം കിട്ടി. സാലറി അക്കൗണ്ട് കൂടാതെ വിവിധ ബാങ്ക് അക്കൗണ്ടുകളും പോസ്‌റ്റോഓഫീസ് അക്കൗണ്ടുകളും ഇദ്ദേഹത്തിന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുണ്ട്.
വലിയ നിക്ഷേപങ്ങളുള്ള അക്കൗണ്ടുകളിലെ പണം എവിടെനിന്നെന്ന് ഇതുവരെ വെളിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
content highlights: ED attaches Rs 1.7 crore assets of central govt employee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..